Connect with us

ആരാധകരെ കെട്ടിപ്പിടിച്ച് ചുംബിച്ച് വിജയ് സേതുപതി; ഷൂട്ടിംഗ് സെറ്റില്‍ നിന്നും ഇറങ്ങി പോയി ശ്രുതി ഹസന്‍

News

ആരാധകരെ കെട്ടിപ്പിടിച്ച് ചുംബിച്ച് വിജയ് സേതുപതി; ഷൂട്ടിംഗ് സെറ്റില്‍ നിന്നും ഇറങ്ങി പോയി ശ്രുതി ഹസന്‍

ആരാധകരെ കെട്ടിപ്പിടിച്ച് ചുംബിച്ച് വിജയ് സേതുപതി; ഷൂട്ടിംഗ് സെറ്റില്‍ നിന്നും ഇറങ്ങി പോയി ശ്രുതി ഹസന്‍

ശ്രുതി ഹാസനും നടന്‍ വിജയ് സേതുപതിയും ഒരുമിച്ചഭിനയിച്ച സിനിമയായിരുന്നു ലാബം. 2021 ലാണ് ഈ സിനിമ തീയേറ്ററുകളില്‍ റിലീസ് ചെയ്തത്. സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല് ഈ സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന സംഭവങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

അതിലൊന്നായിരുന്നു ചിത്രത്തിന്റെ സെറ്റില്‍ നിന്ന് നടി ശ്രുതി ഇറങ്ങിപ്പോയി എന്നത്. ഇതിന് കാരണമായത് വിജയ് സേതുപതിയുടെ പ്രവൃത്തികളാണെന്നും ഗോസിപ്പുകള്‍ പ്രചരിച്ചു. ഇപ്പോഴിതാ ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി ശ്രുതി ഹാസന്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

ആരാധകരെയും സുഹൃത്തുക്കളെയും ചുംബിക്കുന്ന ഒരു ശീലം നടനുണ്ട്. ഇതു പോലെ ലാബത്തിന്റെ സെറ്റിലും ആരാധകരെ കെട്ടിപ്പിടിച്ച് വിജയ് സേതുപതി ചുംബിക്കുന്നത് ശ്രുതി ഹാസന്‍ കണ്ടു.

കൊവിഡ് വ്യാപനം നടന്ന് കൊണ്ടിരിക്കുന്ന സമയമായിരുന്നു ഇത്. മാസ്‌കും സാമൂഹിക അകലവുമുള്ള സമയത്ത് വിജയ് സേതുപതി ആളുകളെ ചുംബിക്കുന്നത് കൊറോണ വ്യാപനത്തിന് കാരണമാവുമെന്ന് കരുതി ശ്രുതി പോവുകയായിരുന്നത്രെ.

അതേസമയം, ചെറിയൊരു ഇടവേളയ്ക്ക് ശേഷം കരിയറില്‍ വീണ്ടും സജീവമാവുകയാണ് ശ്രുതി ഹാസന്‍. തെലുങ്കില്‍ വീര സിംഹ റെഡ്ഡി, വാള്‍ട്ടാര്‍ വീരയ്യ എന്നീ രണ്ട് സിനിമകള്‍ ശ്രുതിയുടേതായി പുറത്തിറങ്ങി.

അടുപ്പിച്ചിറങ്ങിയ ഈ സിനിമകളില്‍ നന്ദമൂരി ബാലകൃഷ്ണ, ചിരഞ്ജീവി എന്നീ സൂപ്പര്‍ സ്റ്റാറുകളായിരുന്നു നായകന്‍മാര്‍. പ്രഭാസിനൊപ്പമെത്തുന്ന സലാറാണ് ശ്രുതിയുടെ വരാനിരിക്കുന്ന സിനിമകളില്‍ പ്രധാനപ്പെട്ടത്.

More in News

Trending