News
ബോളിവുഡ് താരം ഉര്‍വശി റൗട്ടേലയ്ക്ക് കോവിഡ് പോസിറ്റീവ്
ബോളിവുഡ് താരം ഉര്‍വശി റൗട്ടേലയ്ക്ക് കോവിഡ് പോസിറ്റീവ്
ഹേറ്റ് സ്റ്റോറിയിലെ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച താരമാണ് ഉര്‍വശി റൗട്ടേല. പുത്തന്‍ ഫാഷന്‍ പരീക്ഷണങ്ങള്‍ക്ക് മടി കാണിക്കാത്ത താരത്തിന്റെ എല്ലാ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. 55 ലക്ഷത്തിന്റെ ലെഹങ്കയും ആഭരണങ്ങളും ധരിച്ച് ഗായിക നേഹാ കക്കറിന്റെയും റോഹന്‍ പ്രീത് സിങ്ങിന്റെയും വിവാഹപാര്ട്ടിയ്ക്കെത്തിയ നടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
2009ല്‍ ടീന്‍ മിസ് ഇന്ത്യ ആകുന്നതോടെയാണ് ഉര്‍വശി ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. മിസ് യൂണിവേഴ്സിലും താരം പങ്കെടുത്തിരുന്നു. ഫിറ്റ്നസിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ഉര്‍വശി തന്റെ ഫിറ്റ്നസ് വീഡിയോകളും ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. 80 കിലോ ഭാരം എടുത്തുയര്‍ത്തിയും താരം ആരാധകരെ അമ്പരിപ്പിച്ചിരുന്നു.
എന്നാല്‍ തനിക്ക് കോവിഡ് പോസിറ്റീവ് ആയ വിവരം അറിയിച്ചിരിക്കുകയാണ് താരം. പിപിഇ സ്യൂട്ട് ധരിച്ച ഹെല്‍ത്ത് കെയര്‍ പ്രൊവൈഡര്‍ സ്വാബ് ടെസ്റ്റ് ചെയ്യുന്ന വീഡിയോ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. തെലുങ്ക് ചിത്രമായ ‘ബ്ലാക്ക് റോസിന്റെ’ റിലീസിനായി കാത്തിരിക്കുകയാണ് താരം.
about urvashi rautela
