Connect with us

പണക്കാരനെ വിവാഹം കഴിച്ചു, വിവാഹ ജീവിത തകര്‍ച്ചയെക്കുറിച്ച് നായിക; വിവരങ്ങള്‍ ബിഗ് ബോസില്‍ വെളിപ്പെടുത്തും

News

വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയ താരമാണ് രാഖി സാവന്ത്. തന്റെ വിവാഹ ജീവിതം പരാജയപ്പെട്ടുവെന്നും താന്‍ കടുത്ത നാശയിലാണെന്നുമാണ് താരം പറയുന്നത്. സല്‍മാന്‍ഖാന്‍ അവതാരകനായിവരുന്ന ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് ഹിന്ദി പുതിയ സീസണില്‍ രാഖി പങ്കെടുക്കുന്നുണ്ട്. അതിന് മുന്നോടിയായുള്ള അഭിമുഖത്തിലാണ് വിവാഹത്തകര്‍ച്ചയെ കുറിച്ച് രാഖി തുറന്ന് പറഞ്ഞത.് വിവാഹത്തിന്റെ പേരില്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന താരമായിരുന്നു രാഖി.

‘എന്റെ വിവാഹജീവിതം വലിയ ദുരന്തമായി മാറി. ഞാന്‍ കടുത്ത വിഷാദത്തിലാണ്. വിധി എല്ലായ്‌പ്പോഴും എനിക്കെതിരായിരുന്നു. എന്നിരുന്നാലും മറ്റുള്ളവരെ പോലെ ന്റെ ജീവിതം ഞാന്‍ നശിപ്പിക്കുകയില്ല. ദൈവം എനിക്ക് നല്‍കിയ സമ്മാനമാണ് ഇത്. അതുകൊണ്ട അത് അമുല്യമാണ്. ഞാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. എന്റെ കുടുബംത്തെ പോറ്റുന്നത് ഞാന്‍ ഒറ്റയ്ക്കാണ്. ഞാന്‍ ഒരു ധനികനെ വിവാഹം കഴിച്ചപ്പോള്‍ എന്റെ എല്ലാ പ്രശ്‌നങ്ങളും കഴിഞ്ഞുവെന്ന് ഞാന്‍ വിചാരിച്ചു.എന്നാല്‍ ആ തീരുമാനം തെറ്റായിരുന്നു. എന്താണ് ഞങ്ങള്‍ക്കിടയില്‍ സംഭവിച്ചതെന്ന് ബിഗ് ബോസില്‍ വെളിപ്പെടുത്താമെന്നും താരം പറഞ്ഞു.’

More in News

Trending