News
പ്രശസ്ത ബ്രിട്ടീഷ് നടി ബാര്‍ബറ വിന്‍ഡ്‌സര്‍ അന്തരിച്ചു
പ്രശസ്ത ബ്രിട്ടീഷ് നടി ബാര്‍ബറ വിന്‍ഡ്‌സര്‍ അന്തരിച്ചു
ഈസ്റ്റ് എന്‍ഡേഴ്‌സിലൂടെ മിനിസ്‌ക്രീനിലേയ്ക്ക് എത്തിയ ബ്രിട്ടീഷ് നടി ബാര്‍ബറ വിന്‍ഡ്‌സര്‍(83) അന്തരിച്ചു. മറവി രോഗത്തിന് ചികിത്സയിലായിരുന്നു താരം. വ്യാഴാഴ്ച രാത്രി 8.35ഓടെയാണ് ലണ്ടന്‍ കെയര്‍ ഹോമില്‍വെച്ച് മരണം സംഭവിച്ചത്. ഭര്‍ത്താവ് സ്‌കോട്ട് മിച്ചലാണ് മരണവാര്‍ത്ത അറിയിച്ചത്. ഈസ്റ്റ് എന്‍ഡേഴ്‌സില്‍ പെഗ്ഗി മിച്ചല്‍ എന്ന കഥാപാത്രമായി ആയിരുന്നു ബാര്‍ബറ അഭിനയ ജീവിതം ആരംഭിച്ചത്. ദി ക്യാരി ഓണ്‍ ഫിലിംസ്, ഈസ്റ്റ് എന്‍ഡേഴ്‌സ് തുടങ്ങിയ പരമ്പരകളിലും ശ്രദ്ധേയമായ വേഷമായിരുന്നു ബാര്‍ബറ ചെയ്തിരുന്നത്.
ലോസ്റ്റ്, മേക്ക് മൈന്‍ എ മില്ല്യണ്‍, ടൂ ഹോട്ട് ടു ഹാന്‍ഡില്‍, ഓണ്‍ ദി ഫിഡില്‍, എ സ്റ്റഡി ഇന്‍ ടെറര്‍, കോമ്രേഡ്‌സ്, ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ് തുടങ്ങി നിരവധി സിനിമകളുടേയും ഭാഗമായിട്ടുണ്ട് ബാര്‍ബറ. 2014 ല്‍ ബാര്‍ബറക്ക് അല്‍ഷിമേഴ്‌സ് രോഗം നിര്‍ണയിച്ചിരുന്നു. പക്ഷേ അത് പുറം ലോകത്തെ അറിയിക്കാതെ 2018 വരെ അത് രഹസ്യമാക്കി വയ്ക്കുകയായിരുന്നു. നടി ഡാനിയേല വെസ്റ്റ് ബ്രൂക്ക് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ബര്‍ബറയുടെ മരണത്തില്‍ അനുശോചനം അറിയിച്ചു.
about barbara windsor
