Bollywood
സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തി മുങ്ങി; കാണാനില്ലെന്ന് ബിഹാര്‍ പോലീസ്
സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തി മുങ്ങി; കാണാനില്ലെന്ന് ബിഹാര്‍ പോലീസ്
സുശാന്ത് സിങ് രാജ്പുത്തിന്റെ കാമുകി റിയ ചക്രവര്‍ത്തിയെ കാണാനില്ലെന്ന് ബീഹാര്‍ പോലീസ് മേധാവി. സുശാന്തിന്റെ പിതാവ് കെ.കെ. സിങ്ങിന്റെ പരാതിയെത്തുടര്‍ന്ന് റിയയ്ക്കെതിരേ എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തിരുന്നു. മുംബൈ പോലീസിനും ഇവരെക്കുറിച്ച് അറിവില്ലെന്ന് ബിഹാര്‍ ഡി.ജി.പി. ഗുപ്തേശ്വര് പാണ്ഡേ പറഞ്ഞു.
അതിനിടെ സി.ബി.ഐക്ക് കേസ് കൈമാറണമെന്ന ബിഹാര്‍ പോലീസിന്റെ ആവശ്യം അംഗീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കേസ് പട്നയില്‍നിന്നു മുംബൈയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടു റിയ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി വാദം കേട്ട ദിവസം തന്നെയാണു ബിഹാര്‍ പോലീസിന്റെ പ്രസ്താവന.
സുശാന്തിന്റെ പിതാവിന്റെ പരാതിയെത്തുടര്‍ന്ന് റിയയ്ക്കെതിരേ പട്നയില്‍ എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തത് ആത്മഹത്യാപ്രേരണാക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ്.
ബിഹാര്‍ പോലീസ് സംഘം കേസ് അന്വേഷിക്കാനായി ഇപ്പോള്‍ മുംബൈയിലുണ്ട്. അതേസമയം ഈ സംഘത്തിന്റെ തലവനായ ഐ.പി.എസ്. ഓഫീസര്‍ വിനയ് തിവാരിയെ കോവിഡിന്റെ പശ്ചാത്തലത്തില്‍ മുംബൈ കോര്പറേഷന് അധികൃതര്‍ ക്വാറന്റൈനിലാക്കിയിരുന്നു.
നിര്‍ബന്ധിത ക്വാറന്റൈന് ആണ് ഏര്‍പ്പെടുത്തിയതെന്നും ഇളവ് നല്‍കണമെന്ന് കോര്പറേഷന് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബിഹാര്‍ പോലീസ് പറഞ്ഞു.
ബോളിവുഡില്‍ ഉദിച്ചുയര്ന്നിരുന്നുകൊണ്ടിരുന്ന താരമായ സുശാന്ത് സിങ് രജ്പുത്തിനെ ജൂണ്‍ 14-ന് മുംബൈ ബാന്ദ്രയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
