Connect with us

അവസരങ്ങൾക്കായി കിടന്നുകൊടുക്കാനോ പ്രണയബന്ധങ്ങളുണ്ടാക്കാനോ തയ്യാറായില്ല

Bollywood

അവസരങ്ങൾക്കായി കിടന്നുകൊടുക്കാനോ പ്രണയബന്ധങ്ങളുണ്ടാക്കാനോ തയ്യാറായില്ല

അവസരങ്ങൾക്കായി കിടന്നുകൊടുക്കാനോ പ്രണയബന്ധങ്ങളുണ്ടാക്കാനോ തയ്യാറായില്ല

സുശാന്ത് സിങ് രജ്പുത്തിന്‍റെ മരണ ശേഷം ബോളിവുഡിന്‍റെ പരമ്പരാഗതമായ എല്ലാ കൊള്ളരുതായ്മകളും ഓരോന്നായി വെളിച്ചത്ത് വരികയാണ്. ഇതിനോടകം തന്നെ ബോളിവുഡിലെ പലരും തങ്ങള്‍ക്കുണ്ടായ മോശം അനുഭവങ്ങള്‍ തുറന്നു പറഞ്ഞുകഴിഞ്ഞു . അവർക്കൊപ്പം ചേരുകയാണ് ഒരു കാലത്ത് ബോളിവുഡിലെ പ്രശസ്ത നായികയായിരുന്ന രവീണ ടണ്ടന്‍. ഹിന്ദി സിനിമയിലെ പുരുഷ മേധാവിത്വത്തെ കുറിച്ചാണ് രവീണയുടെ തുറന്നു പറച്ചില്‍.

“സിനിമയില്‍ എനിക്ക് ഗോഡ്ഫാദറില്ല, നായകന്മാര്‍ക്കൊപ്പം കിടന്നു കൊടുക്കാന്‍ വിസമ്മതിച്ചതിനാലും പ്രണയബന്ധം ഉണ്ടാക്കാത്തതിനാലും എന്നെ അഹങ്കാരിയെന്ന് മുദ്രകുത്തി…സിനിമയില്‍ ഞാൻ ഏതെങ്കിലും ഒരു പ്രത്യേക ക്യാമ്പിലെ അംഗമല്ലായിരുന്നു. അതിനാല്‍ എന്നെ പ്രമോട്ട് ചെയ്യാന്‍ നായകന്മാരും ഇല്ലായിരുന്നു.

അവസരങ്ങള്‍ക്ക് വേണ്ടി നായകന്‍മാര്‍ക്കൊപ്പം കിടന്നു കൊടുക്കാനും പ്രണയബന്ധങ്ങള്‍ ഉണ്ടാക്കാനും ഞാന്‍ വിസമ്മതിച്ചിരുന്നു. അതോടെ ഞാന്‍ വലിയ അഹങ്കാരിയായി. നായകന്മാര്‍ ചിരിക്കാന്‍ പറയുമ്പോള്‍ ചിരിക്കാനും ഇരിക്കാന്‍ പറയുമ്പോള്‍ മാത്രം ഇരിക്കാനും എനിക്ക് സാധിച്ചില്ല” ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിൽ രവീണ പറയുന്നു.. .

നായകന്മാരാലും അവരുടെ കാമുകിമാരാലും ചിലര്‍ ഒഴിവാക്കപ്പെടും. കരിയര്‍ നശിപ്പിക്കാനായി നുണകള്‍ നിറഞ്ഞ വാര്‍ത്തകള്‍ അവര്‍ക്കെതിരെ നിരന്തരം നല്‍കും. ചിലര്‍ എല്ലാം അതിജീവിച്ച് മുന്നേറും. മറ്റു ചിലര്‍ക്ക് അതിന് കഴിയില്ല. സത്യം തുറന്നു പറയുമ്പോള്‍ പലപ്പോഴും നുണയാണെന്ന് മുദ്ര കുത്തപ്പെടും, തകര്‍ക്കാനുള്ള ശ്രമങ്ങളും നടത്തും. എന്നാല്‍, താന്‍ പോരാടി കരിയര്‍ തിരിച്ചു പിടിക്കുകയായിരുന്നെന്നും രവീണ പറഞ്ഞു.

പ്രശസ്തരായ പുരുഷ താരങ്ങള്‍ക്കൊപ്പം നില്‍ക്കാനാണ് വനിതാ മാധ്യമപ്രവര്‍ത്തകര്‍ പോലും ആഗ്രഹിച്ചത്എന്നും രവീണ പറയുന്നു

Continue Reading
You may also like...

More in Bollywood

Trending