Connect with us

തന്റെ ഫൗണ്ടേഷനിലെ ഓരോ രൂപയും ഒരു ജീവന്‍ രക്ഷിക്കാനുള്ള ഊഴം കാത്തിരിക്കുകയാണ്; നികുതി വെട്ടിപ്പ് ആരോപണങ്ങളില്‍ ആദ്യമായി പ്രതികരിച്ചിരിച്ച് നടന്‍ സോനു സൂദ്

Bollywood

ബോളിവുഡ് നടന്‍ സോനു സൂദ് 20 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി ആദായനികുതി വകുപ്പ് രംഗത്ത് വന്നിരുന്നു.

തുടര്‍ച്ചയായി മൂന്ന് ദിവസം അദ്ദേഹത്തിന്റെ വീട്ടില്‍ പരിശോധന നടത്തിയ ശേഷമാണ് ആദായനികുതി വകുപ്പ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇപ്പോഴിതാ നികുതി വെട്ടിപ്പ് ആരോപണങ്ങളില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് നടന്‍ സോനു സൂദ്.

തന്റെ ഫൗണ്ടേഷനിലെ ഓരോ രൂപയും ഒരു ജീവന്‍ രക്ഷിക്കാനുള്ള ഊഴം കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നാല് ദിവസമായി അദ്ദേഹം അതിഥികളെ സ്വീകരിക്കുന്ന തിരക്കിലായിരുന്നുവെന്നും ആദായനികുതി വകുപ്പിനെ പരിഹസിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

‘ കഥയുടെ വശം നിങ്ങള്‍ എപ്പോഴും പറയേണ്ടതില്ല. സമയം വരും. ഓരോ ഇന്ത്യക്കാരന്റെയും സന്മനസ്സുണ്ടെങ്കില്‍ ഏറ്റവും പ്രയാസമേറിയ പാത പോലും എളുപ്പമായി തോന്നാം,” സോനുസൂദ് പറഞ്ഞു.

2012ലും നികുതിപ്പണം വെട്ടിച്ചതു സംബന്ധിച്ച് ആദായനികുതി വകുപ്പു സോനു സൂദിന്റെ ഓഫീസുകളില്‍ പരിശോധന നടത്തിയിട്ടുണ്ട്.

കഴിഞ്ഞ 20 വര്‍ഷമായി ബോളിവുഡില്‍ സജീവമാണു സോനു സൂദ്. ആം ആദ്മി പാര്‍ട്ടിയുമായി സഹകരിക്കാന്‍ നീക്കം നടക്കുന്നതിനിടെയാണ് സോനു സൂദിനെതിരെ ആദായനികുതി വകുപ്പ് കേസ് എടുത്തത്. പരിശോധന രാഷ്ട്രീയപ്രേരിതമാണെന്നാരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികളും ആരാധകരും രംഗത്തെത്തി.

More in Bollywood

Trending

Recent

To Top