Connect with us

14 ആഴ്ച നീണ്ടു നില്‍ക്കുന്ന ഷോയില്‍ പങ്കെടുക്കാൻ 350 കോടി; ബിഗ് ബോസിലെ സൽമാൻഖാന്റെ പ്രതിഫലതുക; കണ്ണ് തള്ളി സോഷ്യൽ മീഡിയ

Bollywood

14 ആഴ്ച നീണ്ടു നില്‍ക്കുന്ന ഷോയില്‍ പങ്കെടുക്കാൻ 350 കോടി; ബിഗ് ബോസിലെ സൽമാൻഖാന്റെ പ്രതിഫലതുക; കണ്ണ് തള്ളി സോഷ്യൽ മീഡിയ

14 ആഴ്ച നീണ്ടു നില്‍ക്കുന്ന ഷോയില്‍ പങ്കെടുക്കാൻ 350 കോടി; ബിഗ് ബോസിലെ സൽമാൻഖാന്റെ പ്രതിഫലതുക; കണ്ണ് തള്ളി സോഷ്യൽ മീഡിയ

ഹിന്ദിയില്‍ വലിയ വിജയമായ ശേഷമാണ്‌ ബിഗ് ബോസ് മറ്റ് ഭാഷകളിലേക്ക് എത്തിയത്. തുടക്കം മുതല്‍ മികച്ച റേറ്റിംഗിൽ മുന്നേറിയ ഷോയാണ് ബിഗ് ബോസ് ഹിന്ദി പതിപ്പ്. എറ്റവുമൊടുവിലായി ബിഗ് ബോസ് ഒടിടിയാണ് പ്രേക്ഷകരിലേക്ക് എത്തിയത്.

സല്‍മാന്‍ ഖാന്‍ അവതാരകനായ ബിഗ് ബോസിന്‌റെ മിക്ക സീസണുകള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ബിഗ് ബോസിന്‌റെ നാലാം സീസണ്‍ മുതലാണ് സല്‍മാന്‍ അവതാരകനായി എത്തിയത്. തുടര്‍ന്ന് ഇതുവരെ പതിനൊന്ന് സീസണുകള്‍ ബോളിവുഡ് സൂപ്പര്‍ താരം അവതരിപ്പിച്ചു. ബിഗ് ബോസ് ഹിന്ദിയുടെ 15ാം സീസണ്‍ തുടങ്ങുകയാണ്. ഇത്തവണയും സല്‍മാന്‍ ഖാന്‍ തന്നെയാണ് ഷോയുടെ അവതാരകനായി എത്തുന്നത്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ബിഗ് ബോസിലെ താരത്തിന്റെ പ്രതിഫലതുക വീണ്ടും ചർച്ചയാവുകയാണ്. 350 കോടി രൂപയാണ് സല്‍മാന്‍ പ്രതിഫലമായി വാങ്ങുന്നതെന്ന് ലെറ്റ്‌സ് ഒടിടി ഗ്ലോബലാണ് ട്വീറ്റ് ചെയ്തത്.

14 ആഴ്ച നീണ്ടു നില്‍ക്കുന്ന ഷോയില്‍ പങ്കെടുക്കാനാണ് താരം 350 കോടി വാങ്ങുന്നത്. സീസണ്‍ 13ല്‍ ഒരു ദിവസത്തെ ഷൂട്ടിന് 11 കോടി വച്ച് 165 കോടിയിലേറെ സല്‍മാന്‍ വാങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സീസണ്‍ അഞ്ചില്‍ ഇത് എപ്പിസോഡ് ഒന്നിന് 6.5 കോടിയാക്കി.

കോവിഡ് കാലത്ത് ബിഗ് ബോസ് നടക്കുന്നതുവഴി നിരവധി പേര്‍ക്ക് പ്രതിഫലം ലഭിക്കും എന്നതിനാലാണ് ഈ സീസണ്‍ താന്‍ ചെയ്യുന്നതെന്നും തന്റെ പ്രതിഫലത്തില്‍ ഇക്കുറി കുറവ് വരുത്താമെന്നും സല്‍മാന്‍ പറഞ്ഞിരുന്നു. ഇതുപ്രകാരം 200 കോടിയിലേറെയാണ് സല്‍മാന്‍ കഴിഞ്ഞ സീസണില്‍ വാങ്ങിയത്

മുന്‍ സീസണുകളേക്കാള്‍ കൂടുതലാണ് 15ാം സീസണില്‍ താരം വാങ്ങുന്നത്. 4, 5, 6 സീസണുകളില്‍ എപ്പിസോഡിന് 2.5 കോടി എന്ന നിലയിലായിരുന്നു സല്‍മാന്റെ പ്രതിഫലമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു

More in Bollywood

Trending

Recent

To Top