News
വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ മകൾ അന്ന വിവാഹിതയായി! നടനും സംവിധാനസഹായിയുമായ സാം സിബിനാണ് വരൻ
വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ മകൾ അന്ന വിവാഹിതയായി! നടനും സംവിധാനസഹായിയുമായ സാം സിബിനാണ് വരൻ
വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ മകൾ അന്ന വിവാഹിതയായി. നടനും സംവിധാനസഹായിയുമായ സാം സിബിനാണ് വരൻ. ക്വീൻ, ഓർമ്മയിൽ ഒരു ശിശിരം, അബ്രഹാമിന്റെ സന്തതികൾ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഡിജോ ജോസ് സംവിധാനം ചെയ്ത ക്വീനിൽ ‘ജിമ്മൻ’ എന്ന് വിളിപ്പേരുള്ള ശങ്കറിനെ അവതരിപ്പിച്ചത് സാം ആയിരുന്നു.
ലോക്ഡൗൺകാലത്ത് ആഢംബരങ്ങളൊന്നുമില്ലാതെ, കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലാണ് ബോബിയുടെയും സ്മിതയുടെയും ഏകമകൾ അന്ന ബോബി വിവാഹിതയായത്.
കടം വാങ്ങിയിട്ടാണെങ്കിലും വിവാഹം ആർഭാടമായി നടത്തുന്ന ഒരുപാടാളുകളുള്ള ഇക്കാലത്ത്, കോടീശ്വരിയായ അന്നയുടെ വിവാഹം വളരെ ലളിതമായിരുന്നു. വളരെ കുറച്ച് ആഭരണങ്ങൾ മാത്രമാണ് വധു ധരിച്ചത്. ആഡംബരങ്ങളൊന്നുമില്ലാതെ നടത്തിയ വിവാഹത്തിന് നിറഞ്ഞ കൈയടിയാണ് സോഷ്യൽ മീഡിയ നൽകുന്നത്. വിവാഹം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടെങ്കിലും ഇക്കാര്യം അധികമാരും അറിഞ്ഞിരുന്നില്ല.ചിത്രങ്ങളൊക്കെ ഇപ്പോഴാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.