Connect with us

ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വനില്‍ ഐശ്വര്യ റായ് വില്ലത്തി വേഷത്തില്‍, വൈറലായി ക്യാരക്റ്റര്‍ ലിസ്റ്റ്

News

ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വനില്‍ ഐശ്വര്യ റായ് വില്ലത്തി വേഷത്തില്‍, വൈറലായി ക്യാരക്റ്റര്‍ ലിസ്റ്റ്

ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വനില്‍ ഐശ്വര്യ റായ് വില്ലത്തി വേഷത്തില്‍, വൈറലായി ക്യാരക്റ്റര്‍ ലിസ്റ്റ്

മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ വൈറലാകാറുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ക്യാരക്റ്റര്‍ ലിസ്റ്റ് ആണ് വൈറലാവുന്നത്. ട്വിറ്ററിലാണ് ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേര് വിവരങ്ങള്‍ അടങ്ങിയ പട്ടിക പ്രചരിക്കുന്നത്. ചിത്രത്തിലെ 31 കഥാപാത്രങ്ങളുടെ പേരും ആരൊക്കെയാണ് കഥാപാത്രങ്ങളാവുന്നതും എന്ന വിവരങ്ങളാണ് പട്ടികയിലുള്ളത്.

വിക്രം മുതല്‍ ഐശ്വര്യ റായ് വരെയുള്ളവരുടെ വിവരങ്ങള്‍ പട്ടികയിലുണ്ട്. ആദിത്യ കരികാലന്‍ എന്നാണ് വിക്രം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. പ്രകാശ് രാജ് അവതരിപ്പിക്കുന്ന സുന്ദര ചോഴര്‍ എന്ന കഥാപാത്രം ആദ്യം അമിതാബ് ബച്ചനായിരുന്നു ചെയ്യാനിരുന്നത്.

കുന്ധവി എന്നാണ് തൃഷ ചെയ്യുന്ന കഥാപാത്രത്തിന്റെ പേര്. ചോഴ രാജകുമാരിയാണ് കുന്ധവി. കാര്‍ത്തി ചെയ്യുന്ന വന്ധിയതേവന്റെ പെയറാണ് തൃഷ. ഐശ്വര്യ റായിയുടെ കഥാപാത്രം ചിത്രത്തിലെ വില്ലത്തി വേഷമാണ് ചെയ്യുന്നത്. നന്ദിനി/ മന്ദാഗിനി എന്നാണ് കഥാപാത്രത്തിന്റെ പേര്.

മലയാളത്തില്‍ നിന്ന് ഐശ്വര്യ ലക്ഷ്മി, ജയറാം, ലാല്‍, റിയാസ് ഖാന്‍, റഹ്മാന്‍ എന്നിവരാണ് ചിത്രത്തിലുള്ളത്. രാമുജി ഫിലിം സിറ്റിയിലാണ് പൊന്നിയിന്‍ സെല്‍വന്റെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. നിലവില്‍ പോണ്ടിച്ചേരിയിലാണ് ചിത്രീകരണം നടക്കുന്നത്. കൊവിഡ് വ്യാപനം മാറി തുടങ്ങിയാല്‍ മാത്രമാണ് ചിത്രത്തിന്റെ റിലീസിനെ കുറിച്ച് ചിന്തിക്കുകയുള്ളു എന്ന് മണിരത്നം അറിയിച്ചിരുന്നു.

ചിത്രീകരണം 75 ശതമാനത്തോളം പൂര്‍ത്തിയായി. പൊന്നിയിന്‍ സെല്‍വന്‍ ഇതുവരെ കണ്ട മണിരത്നം ചിത്രത്തില്‍ വെച്ച് വലിയ കാന്‍വാസാണ്. അതിനാല്‍ സിനിമ തിയറ്ററില്‍ തന്നെയായിരിക്കും റിലീസ് ചെയ്യുക എന്നും മണിരത്നം വ്യക്തമാക്കിയിരുന്നു. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

More in News

Trending

Recent

To Top