Connect with us

രഹന ഫാത്തിമ യുടെ മുൻ ഭർത്താവ് ഗുരുതരാവസ്ഥയിൽ അപകടം സംഭവിച്ചത് ആ യാത്രയ്ക്കിടെ! പങ്കാളിക്കും പരിക്ക്…പ്രാർത്ഥനയോടെ, ഹൃദയം തകർന്ന് രഹന

News

രഹന ഫാത്തിമ യുടെ മുൻ ഭർത്താവ് ഗുരുതരാവസ്ഥയിൽ അപകടം സംഭവിച്ചത് ആ യാത്രയ്ക്കിടെ! പങ്കാളിക്കും പരിക്ക്…പ്രാർത്ഥനയോടെ, ഹൃദയം തകർന്ന് രഹന

രഹന ഫാത്തിമ യുടെ മുൻ ഭർത്താവ് ഗുരുതരാവസ്ഥയിൽ അപകടം സംഭവിച്ചത് ആ യാത്രയ്ക്കിടെ! പങ്കാളിക്കും പരിക്ക്…പ്രാർത്ഥനയോടെ, ഹൃദയം തകർന്ന് രഹന

ആക്ടിവിസ്റ് രഹ്ന ഫാത്തിമയുടെ മുന്‍ ജീവിത പങ്കാളി മനോജ് ശ്രീധര്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍. കേരളത്തില്‍ നിന്നും കാശ്മീരിലേക്കുള്ള ബൈക്ക് യാത്രക്കിടെ പഞ്ചാബില്‍ വെച്ച്‌ അപകടത്തില്‍ പെട്ടാണ് മനോജിന് പരിക്കേറ്റത്. ഈ വിവരം മനോജിന്റെ സഹോദരന്‍ ശ്രീനി കൊച്ചിനാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്.ഗുരു ഗോവിന്ദ് സിങ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് മനോജ് ഇപ്പോൾ.

അപകടത്തില്‍ അടിവയറ്റിനാണ് മനോജിന് പരിക്കേറ്റത്. രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ഓപ്പറേഷന്‍ നടത്തുകയും വന്‍കുടലിലെ ചതഞ്ഞ ഭാഗം നീക്കം ചെയ്യുകയും ചെയ്തതായി സഹോദരന്‍ ഫേസ്‌ബുക്ക് പോസ്റ്റില്‍ അറിയിച്ചു. ഇപ്പോള്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ് മനോജ്. 48 മണിക്കൂര്‍ കഴിയാതെ ഒന്നും പറയാന്‍ സാധിക്കില്ലെന്നാണ് ശ്രീനി വ്യക്തമാക്കുന്നത്. മനോജിനൊപ്പം ബൈക്കില്‍ യാത്ര ചെയ്തിരുന്ന പങ്കാളി അഞ്ജലിക്ക് കൈക്ക് പരിക്കേറ്റിട്ടുണ്ട്. മനോജിന്റെ സഹോദരന്‍ പഞ്ചാബിലെ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.

അപകടത്തെ കുറിച്ച്‌ മനോജിന്റെ സഹോദരന്‍ ശ്രീനി പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

എന്റെ സഹോദരന്‍ മനോജും partner അഞ്ജലിയും കേരളത്തില്‍ നിന്നും കശ്മീര്‍വരെയുള്ള ബൈക്ക് യാത്രയില്‍ ആയിരുന്നു. പഞ്ചാബിലെ ഫരിദ്‌കോട്ട്‌എന്ന സ്ഥലത്തുവെച്ച്‌ അവര്‍ക്ക് ഒരു ആക്സിഡന്റ് സംഭവിച്ചു.

Manoj ഗുരുതരമായ പരിക്കുകളോടെ ഗുരു ഗോവിന്ദ് സിങ് മെഡിക്കല്‍ കോളേജ്, ഫരിദ്‌കോട്ട് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ആണ്. ഇതിനിടയില്‍ Abdomen ല്‍ ഉണ്ടായ internal bleeding കാരണം ഒരു ഓപ്പറേഷന്‍ നടത്തുകയും വന്‍കുടല്‍ ചതഞ്ഞിരുന്നതിനാല്‍ ആ ഭാഗം നീക്കം ചെയ്യുകയും, വയറില്‍ ഹോള്‍ ഇട്ട് ബാഗ് fix ചെയ്യുകയും ചെയ്തു. 48 മണിക്കൂര്‍ കഴിയാതെ ഒന്നും പറയാന്‍ സാധിക്കില്ല എന്നാണ് ഡോക്ടര്‍ അറിയിച്ചിരിക്കുന്നത്.
ആശുപത്രിയില്‍ നിന്നും നല്ല രീതിയിലുള്ള ചികിത്സ ലഭിക്കുന്നുണ്ട്.

ഞാന്‍ ഇന്നലെ ഉച്ചക്ക് Hospital എത്തി, വിശദമായി ഡോക്ടര്‍ മാരോടും സംസാരിച്ചു. Manoj ഇതുവരെയും അപകടനില തരണം ചെയ്തിട്ടില്ല എങ്കിലും positive ആയ ചില responds കിട്ടുന്നുണ്ട്. Manoj ന്റെ partner ഇപ്പോള്‍ ഇതേ ആശുപത്രിയില്‍ കൈക്കു fracture ആയി ചികിത്സയില്‍ ഉണ്ട്. ഓര്‍മ്മ നഷ്ടപ്പെട്ട നിലയില്‍ ആയിരുന്നെങ്കിലും ഇപ്പോള്‍ ശരിയായി വരുന്നു. കഴിഞ്ഞ ഒന്നരമാസം മുന്നെയാണ് ഡയലിസിസ് patient ആയിരുന്ന ഞങ്ങളുടെ അമ്മ ദിവസങ്ങളോളം വെന്റിലേറ്ററില്‍ ആയതിനു ശേഷം മരണപ്പെട്ടത്. ഇതുവരെയും സുഹൃത്തുക്കളുടെ സഹായത്തോടെ കാര്യങ്ങള്‍ മുന്നോട്ടു പോയി എന്നാല്‍ ഇനിയും ഓരോ ദിവസവും വെന്റിലേറ്റര്‍, ലാബ് ടെസ്റ്റുകള്‍, മരുന്നുകള്‍ക്കും കുറഞ്ഞത് 2 ആഴ്ച ഹോപിറ്റലിലെ എല്ലാ ചിലവുകളും, നാട്ടിലേക്കുള്ള യാത്ര ചെലവ്ക്കുമായി നല്ലൊരു തുക ആവിശ്യം ഉള്ളതിനാല്‍ സഹായിക്കാന്‍ കഴിയുന്നവര്‍ സഹായിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്

More in News

Trending

Recent

To Top