Actor
നമ്മുടെ ഫ്രസ്‌ട്രേഷൻ തീർക്കാനുള്ള സ്ഥലമാണ് ഭാര്യയെന്നായിരുന്നു ചിന്ത, ഭാര്യയുമായി നിരന്തരം വഴക്കും ബഹളവുമായിരുന്നു; മണികണ്ഠൻ ആചാരി
നമ്മുടെ ഫ്രസ്‌ട്രേഷൻ തീർക്കാനുള്ള സ്ഥലമാണ് ഭാര്യയെന്നായിരുന്നു ചിന്ത, ഭാര്യയുമായി നിരന്തരം വഴക്കും ബഹളവുമായിരുന്നു; മണികണ്ഠൻ ആചാരി
മലയാളികൾക്കേറെ സുപരിചിതനായ താരമാണ് മണികണ്ഠൻ ആചാരി. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തന്റെ കുടുംബജീവിതം താളം തെറ്റിയതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടൻ.
ഭാര്യയുമായി നിരന്തരം വഴക്കുണ്ടായിരുന്നു. അത് ദിനംപ്രതി വർദ്ധിച്ചു വന്നപ്പോൾ അതിനൊരു പരിഹാരം കണ്ടെത്തി. ആ പ്രശ്‌നത്തിന്റെ മൂലകാരണം ഞാൻ തന്നെയായിരുന്നു. പിന്നീട് മനസിലായി അവർക്ക് അവരുടേതായ ഒരു ലോകമുണ്ട്. അതിനു അവരെ സഹായിക്കുക, സപ്പോർട്ട് ചെയ്യുക എന്നതാണ് വലിയ കാര്യം.
പിന്നെ എന്റെ ഇഷ്ടങ്ങളെ അവരെ ബുദ്ധിമുട്ടിക്കാതെ ചെയ്യുക എന്നതു ഞാൻ പഠിച്ചു. എന്റെ കൈയിൽ പൈസയില്ലാതെ വരുമ്പോൾ, എനിക്ക് വർക്ക് ഇല്ലാതെ വരുമ്പോൾ ആ ഫ്രസ്‌ട്രേഷൻ എല്ലാം തീർക്കുന്നത് ഭാര്യയുടെ അടുത്തായിരുന്നു. അത്തരത്തിൽ നമ്മുടെ ഫ്രസ്‌ട്രേഷൻ തീർക്കാനുള്ള സ്ഥലമാണ് ഭാര്യ, അമ്മ എന്ന ചിന്തയെല്ലാം പിന്നീട് മാറി.
ഇന്നും അവസരം ചോദിക്കാറുണ്ട്. അതിന് കാരണം മറ്റൊന്നുമല്ല നമ്മൾ ഇന്റസ്ട്രിയിൽ വന്നതു കൊണ്ട് അവസരങ്ങൾ വരണമെന്നില്ല. എനിക്ക് ഇവിടെ നിലനിൽക്കണമെങ്കിൽ ഞാൻ അധ്വാനിക്കണം. ചെറിയ വേഷങ്ങളാണെന്ന് പറഞ്ഞാൽ പോലും ഞാൻ അത് ചെയ്യാൻ തയ്യാറാണ്. പാസിംഗ് സീൻ പോലും ചെയ്യാൻ ഞാൻ റെഡിയാണ്.
അത്തരത്തിൽ ചെറിയൊരു വേഷമായിരുന്നു ഭ്രമയുഗത്തിൽ ലഭിച്ചത്. പക്ഷേ ആ സിനിമയുടെ സ്വഭാവം അറിയിക്കുന്ന ഒരു കഥാപാത്രമാണ് ഇതെന്ന് സംവിധായകൻ എനിക്ക് പറഞ്ഞ് മനസിലാക്കിയിരുന്നു എന്നാണ് മണികണ്ഠൻ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.
അതേസമയം, മലയാള സിനിമാ മേഖലയിൽ നിന്ന് താൻ അവഗണന നേരിടുന്നുവെന്ന് മണികണ്ഠൻ ആചാരി പറഞ്ഞിരുന്നു. എന്ത് കൊണ്ടാണ് നല്ല റോളുകൾ എനിക്ക് തരാത്തതെന്ന് അറിയില്ല. രണ്ട് മൂന്ന് സ്‌ക്രിപ്റ്റുകൾ വന്നെങ്കിലും അതിന് പ്രൊഡ്യൂസർമാരെ കിട്ടുന്നില്ല. സാറ്റ്‌ലൈറ്റ് മൂല്യം ഇല്ലെന്നാണ് അതിന് കാരണമായി പറയുന്നത്.
എനിക്ക് വേണ്ടത്ര മാർക്കറ്റ് ഇല്ലാത്തതാണ് ഇതിന് കാരണം. മാർക്കറ്റ് ഉണ്ടാക്കേണ്ടത് എങ്ങനെയെന്ന് എനിക്ക് അറിയില്ല. ഇലവീഴാപൂഞ്ചിറ എന്ന സിനിമയുടെ കഥ എന്നോട് ആദ്യം പറഞ്ഞിരുന്നു.
ആ സിനിമയ്ക്ക് പ്രൊഡ്യൂസറെ അന്വേഷിച്ച് മതിയായി. മാർക്കറ്റ് ഇല്ലാത്തത് കൊണ്ടാണ് പ്രൊഡ്യൂസറെ കിട്ടാത്തത് എന്നാണ് പറയുന്നത്.
പിന്നീട് ഞാനറിയുന്നത് സൗബനിക്കയെ വെച്ചിട്ട് പടം മുന്നോട്ട് പോയെന്നാണ്. നടനെന്ന നിലയിൽ സൗബിനേക്കാളും താഴെയാണ് ഞാനെന്ന് എന്നിലെ നടൻ സമ്മതിക്കില്ല. എന്നെ മാറ്റി ചിന്തിക്കാനുള്ള കാരണം എന്റെ കഴിവ് കുറവല്ല. എനിക്ക് സാറ്റ്‌ലൈറ്റ് മാർക്കറ്റ് വാല്യു ഇല്ല. ആ വാല്യു ആരാണ് തരുന്നതെന്നാണ് എന്റെ ചോദ്യം എന്നും അദ്ദേഹം പറഞ്ഞിരുന്നു.