നടന് സതീഷ് കൗള്‍ കോവിഡ് ബാധിച്ച് മരിച്ചു
Published on
ഹോളിവുഡ് നടന് സതീഷ് കൗള്‍ കോവിഡ് ബാധിച്ച് മരിച്ചു. 73 വയസ്സായിരുന്നു. വ്യാഴാഴ്ച അദ്ദേഹത്തെ
ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെന്നും സഹോദരി സത്യദേവി പറഞ്ഞു.
ബി.ആര്. ചോപ്രയുടെ ‘മഹാഭാരതം’ പരമ്പരയിൽ ഇന്ദ്രന്റെ വേഷത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. പഞ്ചാബി സിനിമയിലെ അമിതാഭ് ബച്ചന് എന്ന പേരില്‍ സതീഷ് കൗള്‍ അറിയപ്പെട്ടിരുന്നു. ഒരുകാലത്ത് പഞ്ചാബി സിനിമയിലും ടി.വി പരമ്ബരകളിലും നിറസാന്നിധ്യമായിരുന്നു. 300ഓളം വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
കോവിഡ് കാലത്ത് സാമ്ബത്തിക പരാധീനതകള്‍ മൂലം പ്രയാസത്തിലായ താരം സഹായത്തിന് അഭ്യര്‍ഥിച്ചത് വാര്‍ത്തയായിരുന്നു. സാമ്ബത്തികമായി ഏറെ തകര്‍ന്ന ഇദ്ദേഹം ലുധിയാനയിലെ ഒരു വൃദ്ധസദനത്തിലായിരുന്നു കഴിഞ്ഞത്. പിന്നീട്, ഒരു വാടകവീട്ടിലേക്ക് മാറുകയായിരുന്നു.
Continue Reading
You may also like...
Related Topics:news
