Connect with us

എസ്.ജാനകി അന്തരിച്ചുവെന്ന് പ്രചാരണം; ഇത് ഒന്‍പതാം തവണ

Malayalam

എസ്.ജാനകി അന്തരിച്ചുവെന്ന് പ്രചാരണം; ഇത് ഒന്‍പതാം തവണ

എസ്.ജാനകി അന്തരിച്ചുവെന്ന് പ്രചാരണം; ഇത് ഒന്‍പതാം തവണ

ഗായിക എസ്.ജാനകി അന്തരിച്ചുവെന്ന തരത്തിൽ വീണ്ടും വ്യാജപ്രചാരണങ്ങൾ. ഗായികയുടെ ചിത്രങ്ങള്‍ക്കൊപ്പം ആദരാഞ്ജലികൾ എന്നു കുറിച്ചുകൊണ്ടുള്ള പോസ്റ്റുകൾ ഇന്നലെ മുതൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇത് ഒന്‍പതാം തവണയാണ് ഗായിക അന്തരിച്ചുവെന്ന വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നത്.

എന്നാൽ ഈ പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ജാനകി ആരോഗ്യവതിയായിരിക്കുന്നു എന്നും ഗായികയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയതായി ഒരു പ്രമുഖ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടു ചെയ്തു. നേരത്തെ ഗായിക അന്തരിച്ചുവെന്ന പ്രചാരണങ്ങള്‍ വന്നപ്പോള്‍ പിന്നണി ഗായകരുടെ സംഘടനയായ ‘സമം’ നല്‍കിയ പരാതിയില്‍ അന്വേഷണം നടന്നിരുന്നു.

പത്തനംതിട്ട സ്വദേശിയെ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍, ജാനകി അന്തരിച്ചു എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ വന്നപ്പോള്‍ ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം, സംഗീതസംവിധായകന്‍ ശരത് തുടങ്ങിയവര്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു.

2017ല്‍ ആണ് സംഗീത ജീവിതം അവസാനിപ്പിച്ചുവെന്നും ഇനി പാടുന്നില്ലെന്നും ജാനകി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അതിനു പിന്നാലെ ഗായികയുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് നിരവധി വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

More in Malayalam

Trending

Recent

To Top