Connect with us

ബിഗ് ബോസിലെ തന്ത്രങ്ങളും കുതന്ത്രങ്ങളും ; രണ്ടു ശക്തികൾ ഒന്നിക്കുമ്പോൾ !

Malayalam

ബിഗ് ബോസിലെ തന്ത്രങ്ങളും കുതന്ത്രങ്ങളും ; രണ്ടു ശക്തികൾ ഒന്നിക്കുമ്പോൾ !

ബിഗ് ബോസിലെ തന്ത്രങ്ങളും കുതന്ത്രങ്ങളും ; രണ്ടു ശക്തികൾ ഒന്നിക്കുമ്പോൾ !

സംഭവബഹുലമായ നിമിഷങ്ങളിലൂടെയാണ് ബിഗ് ബോസ് സീസൺ ത്രീ കടന്നു പോകുന്നത്. കഴിഞ്ഞ സീസണുകളെക്കാൾ കൂടുതൽ തന്ത്രങ്ങൾ മെനഞ്ഞ് കളിക്കുന്ന മത്സരാർത്ഥികളായാണ് ഈ സീസണിയിൽ കാണാൻ കഴിയുന്നത്. എന്നാൽ, ഇപ്പോഴും പ്രേക്ഷകർ ഇത് റിയൽ ഗെയിം ആണോ ഫേക്ക് ഗെയിം ആണോ എന്ന് സംശയിക്കുന്നുണ്ട്. അതിനുള്ള പ്രധാന കാരണം ഓരോ മത്സരാര്ഥികളുടെയും അടിക്കടി മാറുന്ന സ്വഭാവമാണ്.

നിലവിൽ പൊളി ഫിറോസും സജ്നയും രമ്യയും ഒഴിച്ച് ബാക്കി എല്ലാ മത്സരാർത്ഥികളും തുടക്കംമുതൽ ഉണ്ടായിരുന്നവരാണ്. അതേസമയം ഇവർ മൂന്ന് പേരും വൈൽഡ് കാർഡ് എൻട്രി വഴി എത്തിയവരും. പൊളി ഫിറോസും സജ്നയും എത്തിയതോടെയാണ് ബിഗ് ബോസ് ഹൗസിൽ നാടകീയ രംഗങ്ങൾ ദിനംപ്രതി അരങ്ങേറാൻ തുടങ്ങിയത്.

ഷോ ആരംഭിച്ച് രണ്ടാം ആഴ്ചയിലാണ് പൊളി ഫിറോസും സജ്നയും എത്തിയതെങ്കിലും വന്ന നാൾ മുതൽ എന്നും കണ്ടന്റുകൾ ഉണ്ടാക്കുന്നതിൽ മുൻപന്തിയിലായിരുന്നു ഇരുവരും. നിസാര പ്രശ്നങ്ങൾക്ക് പോലും വഴക്കടിക്കുന്ന ഫിറോസ് മറ്റു മത്സരാര്ഥികളെയും ഗെയിമിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചു.

അതിനാൽ തന്നെ സഹ മത്സരാർത്ഥികൾക്ക് എന്നും പ്രശ്ങ്ങൾ സൃഷ്ട്ടിച്ചുകൊണ്ടിരുന്നു. എല്ലാ നോമിനേഷനിലും കൂടുതൽ വോട്ടോടെ എന്നും ഇരുവരും ഉണ്ടാവുകയും ചെയ്യും. എന്തും വെട്ടിത്തുറന്ന് പറയുന്ന പൊളി ഫിറോസിന്റെ സ്വഭാവമാണ് ഇത്രയും എതിർപ്പുകൾ മറ്റ് മത്സരാർത്ഥികൾക്കിടയിൽ വിരോധം ഉണ്ടാകാൻ കാരണം.

അതേസമയം തുടക്കം മുതൽ ബിഗ് ബോസ് ഹൗസിൽ അല്പം അഗ്ഗ്രസിവ് ആയി കാണപ്പെട്ട സായി വിഷ്ണു പിന്നീട് വളരെ പക്വതയോടെ എല്ലാ മത്സരാർത്ഥികളോടെയും പെരുമാറുന്നതാണ് കണ്ടത്. എന്നാൽ പൊളി ഫിറോസിനെ പോലെ തന്നെ തെറ്റന്ന് തോന്നുന്ന എന്തിനെയും എതിർക്കുന്ന സ്വഭാവമാണ് സായിക്കും ഉള്ളത്.

ആദ്യമൊക്കെ പോളിഫിറോസും സായിയും തമ്മിൽ തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും കഴിഞ്ഞ എപ്പിസോഡുകളിലൊക്കെ രണ്ടുപേരും നല്ല സൗഹൃദത്തിൽ പോകുന്നതാണ് ബിഗ് ബോസ് ഹൗസിനുള്ളിൽ കാണാൻ സാധിച്ചത്. പൊളി ഫിറോസ് ബിഗ് ബോസ് ഹൗസിൽ കൂട്ടുകൂടുന്ന ആദ്യ വ്യക്തി ചിലപ്പോൾ സായിയാകും.

കഴിഞ്ഞ എപ്പിസോഡിൽ സായി പൊളി ഫിറോസിനെ ഉപദേശിക്കുന്ന സീനും കാണിക്കുന്നുണ്ട്. പൊളി ഫിറോസിനെ റെഡ് കാർഡ് കൊടുത്ത് പുറത്താക്കാൻ മറ്റ് മത്സരാർത്ഥികൾ ശ്രമിക്കുമെന്നും അതുകൊണ്ടുതന്നെ അവർ പ്രവോക്ക് ചെയ്താലും ആരെയും ഉപദ്രവിക്കരുതെന്നും സായി ഉപദേശിക്കുന്നു. ആ ഉപദേശത്തെ സ്വീകരിക്കുകയും മറ്റുള്ളവർ ടാർജറ്റ് ചെയ്യുന്നതായി പൊളി ഫിറോസ് സമ്മതിക്കുകയും ചെയ്യുന്നുണ്ട്. ഇവർ ഒന്നിച്ചു മുന്നോട്ട് പോവുകയാണെങ്കിൽ ഇരുവരും ടോപ് ഫൈവിൽ എത്താൻ അർഹതയുള്ള സത്യസന്ധമായ പ്ലയെര്സ് ആണെന്നാണ് പ്രേക്ഷകരുടെയും അഭിപ്രായം.

about bigg boss

More in Malayalam

Trending

Recent

To Top