News
നടി ഷക്കീല കോൺഗ്രസിൽ ചേർന്നു
നടി ഷക്കീല കോൺഗ്രസിൽ ചേർന്നു
നടി ഷക്കീല കോൺഗ്രസിൽ ചേർന്നു. കഴിഞ്ഞ ദിവസമാണ് ഷക്കീല കോണ്‍ഗ്രസിലെ അംഗത്വം എടുത്തത്. തമിഴ്നാട് കോണ്‍ഗ്രസ് മനുഷ്യാവകാശ വകുപ്പ് മേധാവി ശ്രീനിവാസനാണ് താരത്തിന് അംഗത്വം നല്കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.
തമിഴ്നാട് കോൺഗ്രസിന്റെ മനുഷ്യാവകാശ വിഭാഗത്തിലായിരിക്കും ഷക്കീലയുടെ പ്രവർത്തനം. തെന്നിന്ത്യൻ സിനിമകളിലെ നിറ സാന്നിധ്യമായിരുന്ന ഷക്കീല നിലവിൽ സിനിമാ തിരക്കുകൾ ഇല്ലാതെ ചെന്നൈയിൽ താമസിച്ച് വരികയാണ്.
സിനിയ്ക്ക് പുറമെ നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ താരം നേരത്തെ തന്നെ പ്രവര്‍ത്തിച്ചിരുന്നു. തമിഴ്നാട്ടിലെ നിരവധി ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഷക്കീല സഹായങ്ങള്‍ ചെയ്തിരുന്നു.
ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയും ഫാഷന്‍ ഡിസൈനറുമായ മില്ലയെ ഷക്കീല ദത്തെടുത്ത് മകളാക്കിയ വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു.
തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിൽ നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. 110 ലധികം ചിത്രങ്ങളിൽ അഭിനയിച്ച ഷക്കീല. തുടക്കത്തിൽ അഡൾട്ട്സ് ഓൺലി ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.
