ഓസ്കാർ നോമിനേഷൻ പട്ടികയിൽ നിന്നും ജല്ലിക്കട്ട് പുറത്ത്…
ഓസ്കർ നോമിനേഷൻ പട്ടികയിൽ നിന്നും ജല്ലിക്കട്ട് പുറത്ത്.മികച്ച അന്താരാഷ്ട്ര സിനിമ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 15 സിനിമകളുടെ ലിസ്റ്റില്‍ ജല്ലിക്കെട്ട് ഇടംപിടിച്ചില്ല. അവസാന സ്ക്രീനിങ്ങിലാണ് ചിത്രം പുറത്താകുന്നത്. 93 ചിത്രങ്ങളാണ് പട്ടികയിലെത്താതെ പോയത്. ഓസ്കാര്‍ വേദിയിലെത്താന്‍ സാധിച്ചില്ലെങ്കിലും ജല്ലിക്കട്ടിന്റെ നേട്ടത്തെ മലയാള സിനിമ അഭിമാനത്തോടെ തന്നെയാണ് കാണുന്നത്. 2011 ന് ശേഷം ഓസ്കാറിന് അയക്കുന്ന ആദ്യ മലയാള ചിത്രമാണ് ജല്ലിക്കട്ട്.
അതേസമയം ബെസ്റ്റ് ലൈവ് ആക്‌ഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ബിട്ടു ഇടം നേടി. കരീഷ്മ ദേവ് ഡ്യൂബെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മികച്ച വിദേശഭാഷ ചിത്രം, സംഗീതം, വിഷ്വൽ ഇഫക്ട്സ് തുടങ്ങി ഒൻപത് വിഭാഗങ്ങളിലുള്ള നോമിനേഷനുകളാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ഓസ്കർ നോമിനേഷൻ പട്ടികയിൽ ഇടംനേടിയ സിനിമകൾ
- ഖുവോ വഡിസ് ഐഡാ (ബോസ്നിയ)
- ദ് മോൾ ഏജന്റ് (ചിലി)
- ചർലതാൻ (ചെക് റിപ്പബ്ലിക്)
4.അനതർ റൗണ്ട് (ഡെന്മാർക്ക്)
- ലാ എൽറോണ (ഗ്വാടിമാല)
- ബെറ്റർ ഡെയ്സ് (ഹോങ് കോങ്)
- സൺ ചിൽഡ്രൺ (ഇറാൻ)
- നൈറ്റ് ഓഫ് ദ് കിങ്സ് ( ഐവറി കോസ്റ്റ്)
- ഐ ആം നോ ലോങർ ഹിയർ (മെക്സിക്കോ)
- ഹോപ്പ് (നോർവേ)
- കലക്ടീവ് (റൊമാനിയ)
- ഡിയർ കോമ്രേഡ്സ് (റഷ്യ)
- എ സൺ (തായ്‌വാൻ)
- ദ് മാൻ ഹു സോൾഡ് ഹിസ് സ്കിൻ (ടുണിഷ്യ)
- ടു ഓഫ് അസ് (ഫ്രാൻസ്)
