Malayalam
ഒരിക്കല്‍ ഞാൻ ഇവരുടെ ആരാധികയായിരുന്നു… എന്നാല്‍ ഇവരെ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നല്ലോ എന്നോര്‍ത്ത് ലജ്ജ തോന്നുന്നു; കങ്കണയെ വിമര്‍ശിച്ച് ഗോദ നായിക
ഒരിക്കല്‍ ഞാൻ ഇവരുടെ ആരാധികയായിരുന്നു… എന്നാല്‍ ഇവരെ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നല്ലോ എന്നോര്‍ത്ത് ലജ്ജ തോന്നുന്നു; കങ്കണയെ വിമര്‍ശിച്ച് ഗോദ നായിക
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നയിക്കുന്ന സമരത്തിന് പങ്കെടുത്ത വൃദ്ധ മഹിന്ദര്‍ കൗറിനെതിരെ വ്യാജ പ്രചാരണം നടത്തിയ നടി കങ്കണ റണൗട്ടിനെതിരെ നാനാ ഭാഗത്ത്നി ന്നും വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ഇപ്പോൾ ഇതാ കങ്കണ യ്ക്കെതിരെ തുറന്നടിച്ച് പഞ്ചാബി താരം വാമിഖ ഗാബി. കങ്കണ പ്രതിനിധീകരിക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയമാണെന്നും താന്‍ ഒരിക്കല്‍ കങ്കണയുടെ ആരാധികയായതില്‍ ലജ്ജിക്കുന്നു എന്നും വാമിഖ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.
”ഒരിക്കല്‍ ഇവരുടെ ആരാധികയായിരുന്നു… എന്നാല്‍ ഇവരെ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നല്ലോ എന്നോര്‍ത്ത് ഇപ്പോള്‍ ലജ്ജ തോന്നുന്നു. ഹിന്ദു ആയിരിക്കുക എന്നതിന്റെ അര്‍ത്ഥം തന്നെ സ്നേഹമായിരിക്കുക എന്നതാണ്. എന്നാല്‍, രാവണന് ശരീരത്തില്‍ കയറിയാല്‍ മനുഷ്യര്‍ ഇങ്ങനെയൊക്കെ ആകുമായിരിക്കും. വെറുപ്പു മാത്രം നിറഞ്ഞൊരു സ്ത്രീയായി താങ്കള്‍ മാറിപ്പോയത് ഏറെ ദുഖിപ്പിക്കുന്നു” എന്നാണ് വാമിഖയുടെ ട്വീറ്റ്.
വാമിഖ പരസ്യമായി പ്രതികരിച്ചതോടെ കങ്കണ നടിയെ ബ്ലോക്ക് ചെയ്തു. ”നിലപാടുകളോടു വിയോജിപ്പുള്ള മറ്റ് സ്ത്രീകള്‍ക്ക് കങ്കണ നല്കുന്ന തരംതാണ മറുപടികളിലേക്ക് പോകാതെ എന്നെ ബ്ലോക്ക് ചെയ്തതില്‍ സന്തോഷിക്കുന്നു. വെറുപ്പു മാറി മനസില്‍ സ്നേഹം നിറയാന്‍ ഈശ്വരന് അനുഗ്രഹിക്കട്ടെ” എന്നും വാമിഖ കുറിച്ചു.
കര്‍ഷക സമരത്തിലെ ബില്‍ക്കിസ് ബാനോ എന്ന ദാദിയ്ക്കെതിരെ കങ്കണ നടത്തിയ പ്രസ്താവനയായിരുന്നു സോഷ്യല്‍ മീഡിയയില്‍ വൈറലായത് . ‘ടൈം മാഗസിനില്‍ ഇന്ത്യയെ സ്വാധീനിച്ച നൂറു വ്യക്തികളുടെ പട്ടികയില്‍ പ്രത്യക്ഷപ്പെട്ട അതേ ദാദിയാണ് ഇത്. 100 രൂപയ്ക്ക് ഏത് സമരത്തിനും അവര്‍ എത്തും’ എന്നാണ് കങ്കണ ട്വീറ്റ് ചെയ്തിരുന്നത്. സംഭവം വിവാദമായതോടെ ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു.
