Connect with us

കോവിഡ് വാക്സിൻ ആദ്യം പരീക്ഷിക്കേണ്ടത് കങ്കണയിൽ ; രക്ഷപ്പെട്ടാൽ വാക്സിന്‍ സുരക്ഷിതം; രക്ഷപ്പെട്ടില്ലെങ്കിൽ ഈ രാജ്യം സുരക്ഷിതം; പരിഹാസവുമായി നടൻ ജുനൈദ്

Malayalam

കർഷക സമരത്തെ പരിഹസിച്ച നടി കങ്കണ റണാവത്തിനെ വളഞ്ഞിട്ട് ബോളിവുഡ് താരങ്ങൾ. ഇപ്പോഴിതാ നടിയെ പരിഹസിച്ച് നടൻ ജുനൈദ് ഷെയ്ഖും എത്തിയിരിക്കുകയാണ്. കോവിഡ് വാക്സിൻ ആദ്യം പരീക്ഷിക്കേണ്ടത് കങ്കണയിലാണെന്നും അവർ അതിൽ രക്ഷപ്പെട്ടില്ലെങ്കിൽ ഈ രാജ്യം തന്നെ സുരക്ഷിതമാകുമെന്നും ജുനൈദ് പറഞ്ഞു.

‘കോവിഡ് വാക്സിൻ റെഡിയായോ?, എങ്കിൽ അത് ആദ്യം കങ്കണയില്‍ പരീക്ഷിക്കണം. അവർ രക്ഷപ്പെട്ടാൽ വാക്സിന്‍ സുരക്ഷിതമാണെന്ന് നമുക്ക് ഉറപ്പുവരുത്താം. ഇനി അവർ രക്ഷപ്പെട്ടില്ലെങ്കിൽ ഈ രാജ്യം തന്നെ സുരക്ഷിതമാണെന്നു കരുതാം.’–ജുനൈദ് കുറിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നയിക്കുന്ന സമരത്തിന് പിന്തുണയുമായി എത്തിയ ബില്‍കീസ് ബാനുവിനെ അധിക്ഷേപിച്ചായിരുന്നു കങ്കണ എത്തിയത്.
മഹിന്ദര്‍ കൗറിനെ ഷഹീന്‍ബാഗ് ദാദി ബില്‍കീസ് ബാനു ആക്കിയാണ് കങ്കണ ചിത്രീകരിച്ചത് 100 രൂപയും ഭക്ഷണവും നല്‍കുകയാണെങ്കില്‍ ഈ ദാദി ഏത് സമരത്തിനും പോകും എന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെയായിരുന്നു കങ്കണയ്ക്കെതിരെ ബോളിവുഡ് താരങ്ങൾ രംഗത്തെത്തിയത്

അതെ സമയം തന്നെ ബില്‍കീസ് ബാനുവിനെ അപകീര്‍ത്തിപ്പെടുക്കുന്ന രീതിയില്‍ പ്രസ്താവന നടത്തയതിന്
കങ്കണ റണൗട്ടിനെതിരെ വക്കീല്‍ നോട്ടീസ് ഉണ്ടായിരുന്നു . 100 രൂപ കൊടുത്താല്‍ സമരത്തിനെത്തുന്ന ആളാണ് ദാദിയെന്നായിരുന്നു കങ്കണയുടെ പ്രസ്താവന. എന്നാല്‍ ട്വീറ്റിനൊപ്പം പങ്കുവെച്ച ചിത്രം മറ്റൊരാളുടേതായിരുന്നു. ഇതിനെതിരെ പഞ്ചാബില്‍ നിന്നുള്ള അഭിഭാഷകനാണ് വക്കീല്‍ നോട്ടിസ് അയച്ചത്. സമൂഹമാധ്യമത്തിലൂടെ നടത്തിയ അധിക്ഷേപ പരാമര്‍ശം പിന്‍വലിച്ച്‌ കങ്കണ മാപ്പുപറയണമെന്ന് നോട്ടിസില്‍ പറയുന്നു.

More in Malayalam

Trending

Recent

To Top