സീരിയൽ നടി ഗായത്രി അരുണിനെ അപകീർത്തിപ്പെടുത്തിയെന്ന് ഹർജി : കോടതി നേരിട്ട് തെളിവെടുക്കും
Published on
പ്രേക്ഷക നേടിയ ‘ പരസ്പരം ‘ ടെലിവിഷൻ സീരിയലിൽ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തിന് ജീവൻ കൊടുത്ത നടിയായ ഗായത്രി അരുൺ തന്നെ യുവാവ് അപകീർത്തിപ്പെടുത്തിയെന്ന് കാണിച്ച് സമർപ്പിച്ച ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് ഹർജി ഫയലിൽ സ്വീകരിച്ചത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 202 പ്രകാരം നേരിട്ട് തെളിവെടുക്കാൻ ഉത്തരവിട്ട മജിസ്ട്രേട്ട് വിവിജ രവീന്ദ്രൻ നടിയോട് ഡിസംബർ 12ന് ഹാജരാകാൻ ഉത്തരവിട്ടു.നടിയുടെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്താനാണ് 12 ന് ഹാജരാകാൻ ഉത്തരവിട്ടത്.
കോടതി നേരിട്ടു നടത്തുന്ന തെളിവെടുപ്പിൽ യുവാവിനെതിരെ പ്രഥമ ദൃഷ്ട്യാ കേസ് നിലനിൽക്കുമെന്ന് കോടതിക്ക് ബോധ്യപ്പെടുന്ന പക്ഷം കോടതി യുവാവിനെ പ്രതിചേർത്ത് കേസെടുക്കും. തുടർന്ന് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 204 പ്രകാരം പ്രതിയെ വിചാരണ ചെയ്യുന്നതിനായി പ്രതി ഹാജരാകണമെന്ന് കാണിച്ച് കോടതി സമൻസയക്കും. പ്രാഥമിക അന്വേഷണത്തിൻ്റെ ഭാഗമായ തെളിവെടുപ്പിൽ യുവാവിനെതിരെ പ്രഥമ ദൃഷ്ട്യ തെളിവില്ലാത്ത പക്ഷം നടിയുടെ ഹർജി കോടതി തള്ളിക്കളയും. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 203 പ്രകാരമാണ് പ്രഥമദൃഷ്ട്യാ കേസില്ലായെങ്കിൽ സ്വകാര്യ ഹർജി കോടതി നിരസിക്കുന്നത്.
Continue Reading
You may also like...
Related Topics:Gayathri Arun
