Connect with us

ഇനി ഒരു അവസരം മാത്രം; മുന്നറിയിപ്പുമായി കോടതി; രഹന ഫാത്തിമയ്ക്ക് വീണ്ടും മുട്ടൻ പണി!

Malayalam

ഇനി ഒരു അവസരം മാത്രം; മുന്നറിയിപ്പുമായി കോടതി; രഹന ഫാത്തിമയ്ക്ക് വീണ്ടും മുട്ടൻ പണി!

ഇനി ഒരു അവസരം മാത്രം; മുന്നറിയിപ്പുമായി കോടതി; രഹന ഫാത്തിമയ്ക്ക് വീണ്ടും മുട്ടൻ പണി!

ഒന്ന് കഴിയുമ്പോൾ ഒന്ന് എന്ന് പറയുമ്പോലെ രഹന ഫാത്തിമയ്ക്ക് വീണ്ടും എട്ടിന്റെ പണി. കുക്കറി ഷോയില്‍ മതവികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശം നടത്തിയ രഹന ഫാത്തിമയ്ക്ക് മുന്നറിയിപ്പുമായി കോടതി. സമൂഹമാധ്യമത്തില്‍ മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റിട്ടതിനു പത്തനംതിട്ട പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ വിചാരണ കഴിയും വരെ പ്രസിദ്ധീകരണങ്ങളിലൂടെയോ ഇലക്‌ട്രോണിക്, സമൂഹ മാധ്യമങ്ങളിലൂടെയോ രഹന അഭിപ്രായ പ്രകടനം നടത്തുന്നതിനെ ഹൈക്കോടതി വിലക്കി

മാത്രമല്ല .അടുത്ത 3 മാസം ആഴ്ചയിൽ രണ്ടു ദിവസം പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ പോയി രഹ്ന ഒപ്പിടണം. പിന്നത്തെ 3 മാസം ആഴ്ചയിൽ ഒരു ദിവസം വീതം ഒപ്പിടണം . കുക്കറി ഷോയില്‍ മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശം നടത്തിയതു ജാമ്യവ്യവസ്ഥയുടെ ലംഘനമായതിനാല്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തീര്‍പ്പാക്കിയാണു ജസ്റ്റിസ് സുനില്‍ തോമസിന്റെ ഉത്തരവ്. ജാമ്യം റദ്ദാക്കാനുള്ള ഘടകങ്ങളുണ്ടെങ്കിലും ഒരവസരം കൂടി നല്‍കുകയാണെന്നു പറഞ്ഞാണ് മാധ്യമങ്ങളിലൂടെയുള്ള അഭിപ്രായ പ്രകടനം വിലക്കിയത്.

2 കേസിൽ അറസ്റ്റിലായതും ജോലി നഷ്ടപ്പെട്ടതും അവരുടെ പെരുമാറ്റത്തിൽ യാതൊരു തരത്തിലുമുള്ള മാറ്റമുണ്ടാക്കിയിട്ടില്ല. ഇനിയെങ്കിലും മറ്റുള്ളവരുടെ അവകാശങ്ങളെ മാനിക്കുമെന്നു കരുതുന്നു എന്നായിരുന്നു പറഞ്ഞ് വച്ചത്. അഭിപ്രായ സ്വാതന്ത്ര്യം മറ്റുള്ളവരുടെ അവകാശങ്ങൾ നിഷേധിച്ചുകൊണ്ടാകരുതെന്നു തിരിച്ചറിയുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അറിയിച്ചു. .നിശ്ചിത ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുൻപിൽ ഹാജരാകണമെന്നത് ഉൾപ്പെടെ കർശന വ്യവസ്ഥകൾ ഏർപ്പെടുത്തിയിരിക്കുകയാണ് . വ്യവസ്ഥ ലംഘിച്ചാൽ ജാമ്യം റദ്ദാകും.

More in Malayalam

Trending

Recent

To Top