Malayalam
നടി ശാന്തി കൃഷ്ണയുടെ അച്ഛന് കോവിഡ് ബാധിച്ച് മരിച്ചു
നടി ശാന്തി കൃഷ്ണയുടെ അച്ഛന് കോവിഡ് ബാധിച്ച് മരിച്ചു
നടി ശാന്തികൃഷ്ണയുടെ പിതാവ് ആര്. കൃഷ്ണന് അന്തരിച്ചു. ഇന്ന് രാവിലെ 8.45ന് ബംഗ്ലൂരുവിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 92 വയസായിരുന്നു.കിഡ്നി സംബന്ധമായ പ്രശ്നങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കിഡ്നി സംബന്ധമായ പ്രശ്നങ്ങളെത്തുടര്‍ന്ന് രണ്ടാഴ്ചയോളം ആശുപത്രിയിലായിരുന്നു. അതിനിടെ കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ കോവിഡിന്റേതായ ലക്ഷണങ്ങളുണ്ടായിരുന്നില്ലെന്നാണ് ശാന്തി കൃഷ്ണ പറയുന്നത്. ആരോഗ്യനില മോശമായതിന് പിന്നാലെയാണ് മരണം. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും സംസ്കാരം. തമിഴ് സംവിധായകന് സുരേഷ് കൃഷ്ണ ശാന്തിയുടെ സഹോദരനാണ്. ബംഗ്ലൂരുവില്‍ കുടുംബത്തോടൊപ്പമാണ് താമസം.
തെന്നിന്ത്യന്‍ സിനിമാരംഗത്ത് ശ്രദ്ധേയായ താരമാണ് ശാന്തി കൃഷ്ണ. 1981ല്‍ നിദ്ര എന്ന സിനിമയിലാണ് ആദ്യമായി വേഷമിട്ടത്. മലയാളത്തില്‍ ശ്രദ്ധേയായ താരം തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. ഒരു രാത്രി ഒരു പകല്‍, ശ്യാമരാഗം എന്നിവയാണ് ചിത്രീകരണം നടക്കുന്ന ചിത്രങ്ങള്‍.
