Connect with us

ഭാഗ്യലക്ഷ്മീ ദയനീയം! ഇനി കോടതിയലക്ഷ്യം കൂടി താങ്ങാൻ പറ്റുമോ! സഹായിക്കാൻ വന്നവർ വാലുചുരുട്ടി ഓടി!

Malayalam

ഭാഗ്യലക്ഷ്മീ ദയനീയം! ഇനി കോടതിയലക്ഷ്യം കൂടി താങ്ങാൻ പറ്റുമോ! സഹായിക്കാൻ വന്നവർ വാലുചുരുട്ടി ഓടി!

ഭാഗ്യലക്ഷ്മീ ദയനീയം! ഇനി കോടതിയലക്ഷ്യം കൂടി താങ്ങാൻ പറ്റുമോ! സഹായിക്കാൻ വന്നവർ വാലുചുരുട്ടി ഓടി!

യൂട്യൂബിലൂടെ സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ വിജയ് പി നായരെ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും കയ്യേറ്റം ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിയ്ക്ക് കത്ത് അയച്ച് പ്രമുഖതാരങ്ങള്‍ രംഗത്ത് വന്നിരുന്നു.ഇത് വലിയ വിവാദവുമായിരുന്നു.നടി ഭാവന രഞ്ജി പണിക്കർ മഞ്ജു വാര്യർ എന്നിവരാണ് മുഖ്യ മന്ത്രിക്ക് കത്തയച്ചത്.ഞങ്ങളുടെ ഒരു അടിയന്തിര അഭ്യര്‍ത്ഥനയായി അങ്ങ് പരിഗണിക്കണമെന്നും ഭാഗ്യലക്ഷ്മി ദിയ സന ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർ സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ നിന്ന് വീണ്ടും തള്ളപ്പെടാനും അങ്ങനെ ഭാഗ്യലക്ഷ്മിയും കൂട്ടരും അറസ്റ്റ് ചെയ്യപ്പെടാനും ഇടയാകുന്ന സാഹചര്യം എന്തു വില കൊടുത്തും ഒഴിവാക്കണമെന്നും കേരളത്തിലെ സ്ത്രീകള്‍ക്ക് വേണ്ടി സംസാരിച്ച സ്ത്രീകളെ വീണ്ടും അപമാനിതരാക്കുന്ന സാഹചര്യം സൃഷ്ടിക്കാന്‍ അനുവദിക്കരുതെന്നും അങ്ങയോട് ഞങ്ങള്‍ വിനീതമായി അഭ്യര്‍ത്ഥിക്കുകയാനിന്നായിരുന്നു കത്തിലുണ്ടായിരുന്ന ആവശ്യം.

എന്നാൽ ഇപ്പോൾ ഭാഗ്യലക്ഷ്മിയുടെ കേസിൽ ഇടപെട്ട് മൂവരും പണിവാങ്ങിക്കൂട്ടുമോ എന്ന സംശയമാണുള്ളത്. ഭാവന രഞ്ജി പണിക്കർ മഞ്ജു വാര്യർ എന്നിവർക്കെതിരെ കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്യാൻ സാധ്യതയുണ്ടന്ന വാർത്തയാണ് പുറത്തുവരുന്നത്.കോടതി പരിധിയിൽ ഇരിക്കുന്ന കേസിനെതിരെ മുഖ്യ മന്ത്രി പിണറായി വിജയന് കത്തയച്ചതിന്റെ പേരിലാണ് മുവർക്കുമെതിരെ കോടതി അലക്ഷ്യ കേസ് ഫയൽ ചെയ്യാൻ ഒരുങ്ങുന്നത്.ജില്ലാ കോടതിയിലെ മുൻ‌കൂർ ജാമ്യം തള്ളിയ സാഹചര്യത്തിലാണ് ഭാഗ്യലക്ഷ്മിയും ശ്രീലഷ്മി അറയ്ക്കലും ദിയ സനയും ഹൈക്കോടതിയെ സമീപിച്ചത്.കോടതി പരിഗണനയിൽ ഇരിക്കുന്ന കേസിനെ സർക്കാർ വഴി സ്വാധീനിക്കാൻ ശ്രമിക്കുന്നു എന്നതാണ് പ്രധാമായും ഇവർക്കെതിരെ ഉന്നയിക്കാൻ പോകുന്ന ആരോപണം.

എന്നാൽ നിലവിൽ എപ്പോൾ ഭാഗ്യലക്ഷ്മിയും ടിയാസനയും ശ്രീലക്ഷ്മി അറയ്ക്കലും ഒളിവിൽ തന്നെയാണ്.മുന്ന് പേരും ഭാഗ്യലക്ഷ്മിയുടെ ഫ്ലാട്ടിൽ ഒളിവിലാണ് എന്ന വാർത്തകളും പുറത്തുവന്നിരുന്നു.മാത്രമല്ല സോഷ്യൽ മീഡിയയിൽ ഇവർ എപ്പോൾ സജീവമല്ല എന്നുള്ളതും ശ്രദ്ധേയമാണ്.എന്നാൽ ഹൈക്കോടതിൽ നൽകിയിരിക്കുന്ന അപ്പീൽ ഈ മാസം 23 ന് പരിഗണിക്കും എന്നാണ് വിവരം.അത്രയും നാൾ ഇനിയും ഇവർ ഒളിവിൽ തന്നെയായിരിക്കാനാണ് സാധ്യത.

ആരോപിച്ചിരിക്കുന്ന കുറ്റങ്ങളെന്നൊന്നും നിലനില്‍ക്കില്ലെന്നും വിജയ് പി. നായര്‍ ക്ഷണിച്ചിട്ടാണു പോയതെന്നും അതിക്രമിച്ചു കടന്നിട്ടില്ലെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. വിഡിയോ നീക്കം ചെയ്യാനോ ബ്ലോക്ക് ചെയ്യാനോ തയാറാകാത്തതിനാലാണ് ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്കായി പോയതെന്നും പറയുന്നു.
വിജയ് പി. നായരുടെ മുറിയില്‍ അതിക്രമിച്ച് കയറി മര്‍ദ്ദിച്ചിട്ടില്ലെന്നും, പ്രശ്‌നം പറഞ്ഞ് പരിഹരിക്കാനാണ് പോയതെന്നും, എന്നാല്‍ വിജയ് പി നായര്‍ പ്രകോപനപരമായി പെരുമാറുകയായിരുന്നുവെന്നുമാണ് ഭാഗ്യലക്ഷ്മിയും സംഘവും വാദിക്കുന്നത്. പൊലീസ് അറസ്റ്റ് ചെയ്യുമെന്ന ഭയമുണ്ടെന്നും, അത് സമൂഹത്തിലുള്ള അംഗീകാരത്തെ മോശമായി ബാധിക്കുമെന്നതിനാല്‍ അറസ്റ്റ് തടയണമെന്നുമാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നത്. ഇതിനായി ശക്തമായ തെളിവ് ഹാജരാക്കാനും തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം 26ന് വൈകിട്ടാണ് വിജയ് പി നായരെ ഇവര്‍ മര്‍ദ്ദിച്ചത്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ പെരുമാറിയതെന്ന് ഭാഗ്യലക്ഷ്മിയും സംഘവും മുമ്പ് പറഞ്ഞിരുന്നു. സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ഇവര്‍ഹൈക്കോടതിയെ സമീപിക്കുന്നത്.

bhagyalakshmi

Continue Reading
You may also like...

More in Malayalam

Trending

Recent

To Top