Connect with us

മകള്‍ പഠനത്തില്‍ മാത്രമല്ല, പാഠ്യേതര വിഷയങ്ങളിലും കഴിവുള്ള ആളാണ്… എന്നിട്ടും വിഷാദത്തിലേക്ക് നയിക്കാന്‍ മാത്രം എന്ത് സംഭവമാണ് ആ കുട്ടിയുടെ ജീവിതത്തില്‍ സംഭവിച്ചത്; ചെയ്യാർ ബാലു പറയുന്നു

Tamil

മകള്‍ പഠനത്തില്‍ മാത്രമല്ല, പാഠ്യേതര വിഷയങ്ങളിലും കഴിവുള്ള ആളാണ്… എന്നിട്ടും വിഷാദത്തിലേക്ക് നയിക്കാന്‍ മാത്രം എന്ത് സംഭവമാണ് ആ കുട്ടിയുടെ ജീവിതത്തില്‍ സംഭവിച്ചത്; ചെയ്യാർ ബാലു പറയുന്നു

മകള്‍ പഠനത്തില്‍ മാത്രമല്ല, പാഠ്യേതര വിഷയങ്ങളിലും കഴിവുള്ള ആളാണ്… എന്നിട്ടും വിഷാദത്തിലേക്ക് നയിക്കാന്‍ മാത്രം എന്ത് സംഭവമാണ് ആ കുട്ടിയുടെ ജീവിതത്തില്‍ സംഭവിച്ചത്; ചെയ്യാർ ബാലു പറയുന്നു

വിജയ് ആന്റണിയുടെ മകൾ മീരയുടെ മരണം തമിഴ് സിനിമാ ലോകത്തെയും ഉറ്റവരെയും സുഹൃത്തുക്കളെയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. മീര എഴുതിയതെന്ന് കരുതുന്ന കുറിപ്പ് പോലീസ് വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള പൊലീസിന്‍റെ തെരച്ചിലിലാണ് വീട്ടില്‍ നിന്ന് ആത്മഹത്യാക്കുറിപ്പെന്ന് സംശയിക്കുന്ന എഴുത്ത് കണ്ടെടുത്തത്.

പതിനാറ് വയസ്സ് മാത്രം പ്രായമുള്ള മകള്‍ക്ക് ആത്മഹത്യ ചെയ്യാന്‍ മാത്രം ഭീകരമായ എന്തു സംഭവമാണ് അവരുടെ ജീവിതത്തിലും വീട്ടിലും സംഭവിച്ചിട്ടുണ്ടാവുക എന്ന് പലരും പല കോണില്‍ നിന്നും സംസാരിക്കുന്നു. പ്രമുഖ തമിഴ് സിനിമാ നിരീക്ഷകനും മാധ്യമപ്രവര്‍ത്തകനുമായ ചെയ്യാര്‍ ബാലു വിഷയത്തില്‍ പ്രതികരിക്കുകയാണ്

ചില മാധ്യമങ്ങളില്‍ നടക്കുന്ന വാര്‍ത്താ ചര്‍ച്ചകള്‍ എല്ലാം ശുദ്ധ അസംബന്ധമാണെന്ന് ചെയ്യാര്‍ ബാലു പറയുന്നു. പതിനാറ് വയസ്സുള്ള കുട്ടിക്ക് ആത്മഹത്യ ചെയ്യാന്‍ മാത്രം ക്രൂരമായ സാഹചര്യങ്ങളൊന്നും തന്നെ വിജയ് ആന്റണിയുടെ ഭാഗത്ത് നിന്നോ, അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നോ ഉണ്ടാവാന്‍ സാധ്യതയില്ല എന്നാണ് ചെയ്യാര്‍ ബാലു പറയുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി വര്‍ഷമായി മകള്‍ക്ക് വിഷാദ രോഗമുണ്ട് എന്നും, ഒരു മാസത്തിന് മുന്‍പ് ഡോക്ടറോട് സംസാരിച്ചിരുന്നു എന്നുമൊക്കെയാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. എന്നിട്ടും എന്തുകൊണ്ട് ഇക്കാര്യം വിജയ് ആന്റണിയോടോ അവരെ വളരെ നന്നായി നോക്കുന്ന അമ്മയോടോ കുട്ടി സംസാരിച്ചില്ല എന്നാണ് ചിലരുടെ ചോദ്യം. തനിക്ക് ഏഴ് വയസ്സുള്ളപ്പോള്‍ അച്ഛന്‍ ആത്മഹത്യ ചെയ്തതിന്റെ വേദനയില്‍, എല്ലാവരോടും അത് ചെയ്യരുത് എന്ന് പറയുന്ന ആളാണ് വിജയ് ആന്റണി. ഒരുപാട് മോട്ടിവേഷന്‍ ക്ലാസുകളും എടുത്തിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ട് മകള്‍ അച്ഛനോട് ഇക്കാര്യങ്ങള്‍ പറഞ്ഞില്ല എന്ന് ചെയ്യാര്‍ ബാലുവും ചോദിയ്ക്കുന്നു.

വിജയ് ആന്റണിയ്‌ക്കൊപ്പം ഒരു പത്ത് മിനിട്ട് സംസാരിച്ചാല്‍ ഏത് നെഗറ്റീവ് എനര്‍ജ്ജിയും നമ്മളെ വിട്ടും പോകും എന്ന് അദ്ദേഹത്തെ അഭിമുഖം ചെയ്ത ആളെന്ന നിലയില്‍ തനിക്കറിയാം എന്ന് ചെയ്യാര്‍ ബാലു പറയുന്നു. ഒരു വര്‍ഷം വിഷാദ രോഗത്തിന്റെ പിടിയിലാണെന്ന് പറയുന്ന മകള്‍, ഒരു പത്ത് മിനിട്ട് സ്വന്തം അച്ഛനോട് സംസാരിച്ചിരുന്നുവെങ്കില്‍ ഈ ആപത്ത് സംഭവിക്കില്ലായിരുന്നു എന്നും ചെയ്യാര്‍ ബാലു പറയുന്നുണ്ട്.

വിജയ് ആന്റണിയെ ഒരിക്കലും കുറ്റം പറയാന്‍ പറ്റില്ല. കഷ്ടപ്പെട്ട് കരിയര്‍ പടുത്തുയര്‍ത്തിയ ആളാണ്. കുടുംബത്തിനെയും കരിയറിനെയും ഒരു ത്രാസില്‍ വച്ചു തൂക്കി നോക്കിയാല്‍ രണ്ട് തട്ടും സമമായി ഇരിക്കും. അത്രയും അധികം കുടുംബത്തിനൊപ്പവും അദ്ദേഹം സമയം ചെലവഴിക്കാറുണ്ട്. മക്കള്‍ക്കൊപ്പം വിദേശ യാത്രകള്‍ക്കെല്ലാം സമയം കണ്ടെത്തും. അമ്മ ഫാത്തിമയും മക്കളെയും വിജയ് ആന്റണിയെയും മാനേജ് ചെയ്യുന്നതില്‍ വളരെ കണ്ണിങ് ആയിട്ടുള്ള ആളാണ്. മകള്‍ പഠനത്തില്‍ മാത്രമല്ല, പാഠ്യേതര വിഷയങ്ങളിലും കഴിവുള്ള ആളാണ്. വളരെ നല്ല ഒരു സ്‌കൂളുമാണ്. എന്നിട്ടും വിഷാദത്തിലേക്ക് നയിക്കാന്‍ മാത്രം എന്ത് സംഭവമാണ് ആ കുട്ടിയുടെ ജീവിതത്തില്‍ സംഭവിച്ചത് എന്നത് വിചിത്രമാണ് എന്നാണ് ചെയ്യാര്‍ ബാലു പറയുന്നു.

Continue Reading
You may also like...

More in Tamil

Trending

Recent

To Top