News
ഷൂട്ടിംഗിനിടെ നടൻ ടോവിനോ തോമസിന് പരിക്കേറ്റു; ചിത്രീകരണം നിർത്തിവെച്ചു
ഷൂട്ടിംഗിനിടെ നടൻ ടോവിനോ തോമസിന് പരിക്കേറ്റു; ചിത്രീകരണം നിർത്തിവെച്ചു
നടന് ടൊവിനോ തോമസിന് പരിക്ക്. ‘നടികര്‍ തിലകം’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരുക്കേറ്റത്. ടൊവിനോയുടെ കാലിനാണ് പരുക്കേറ്റത്. പെരുമ്പാവൂരിന് അടുത്ത് മാറമ്പള്ളിയില്‍ ചിത്രീകരണം നടക്കുന്നതിനിടയിലാണ് പരുക്കേറ്റത്.
പരുക്ക് ഗുരുതരമുള്ളതല്ലെങ്കിലും ഒരാഴ്ചത്തെ വിശ്രമം താരത്തിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനാല്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചു. ചിത്രീകരണം വൈകാതെ പുനരാരംഭിക്കും എന്ന് സംവിധായകന് വ്യക്തമാക്കി.
ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നടികര്‍ തിലകം’.‘സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പടിക്കല്‍’ എന്ന കഥാപാത്രമായാണ് ടൊവിനോ തോമസ് വേഷമിടുന്നത്. ഡേവിഡ് പടിക്കലിന്റെ ജീവിതത്തില്‍ ചില പ്രതിസന്ധികള്‍ ഉണ്ടാകുന്നു അത് തരണം ചെയ്യാന്‍ അദ്ദേഹം നടത്തുന്ന ശ്രമങ്ങളും അതിനിടയില്‍ അരങ്ങേറുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
ഭാവന നായികയായി വേഷമിടുന്ന പുതിയ ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്, അനൂപ് മേനോന്, ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ്, ശ്രീനാഥ് ഭാസി, ലാല്‍, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, മധുപാല്‍, ഗണപതി, അല്‍ത്താഫ് സലിം, മണിക്കുട്ടന്, ശ്രീജിത്ത് രവി, സഞ്ജു ശിവറാം, അര്ജുന്, വീണ നന്ദകുമാര്‍ തുടങ്ങി നിരവധ താരങ്ങള്‍ വേഷമിടുന്നുണ്ട്.
