Connect with us

ജയിലറിന്റെ ലാഭ വിഹിതത്തില്‍ നിന്നും പാവപ്പെട്ട 100 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ; ഒരു കോടിയുടെ ചെക്ക് കൈമാറി

News

ജയിലറിന്റെ ലാഭ വിഹിതത്തില്‍ നിന്നും പാവപ്പെട്ട 100 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ; ഒരു കോടിയുടെ ചെക്ക് കൈമാറി

ജയിലറിന്റെ ലാഭ വിഹിതത്തില്‍ നിന്നും പാവപ്പെട്ട 100 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ; ഒരു കോടിയുടെ ചെക്ക് കൈമാറി

രജനികാന്ത് നായകനായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ‘ജയിലര്‍’. ഇപ്പോഴിതാ ചിത്രത്തിന്റെ ലാഭ വിഹിതത്തില്‍ നിന്നും പാവപ്പെട്ട 100 കുട്ടികള്‍ക്ക് കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി ഒരു കോടി രൂപയുടെ ചെക്ക് കൈമാറി. സണ്‍ പിക്‌ചേഴ്‌സിനെ പ്രതിനിധീകരിച്ച് ശ്രീമതി കാവേരി കലാനിധി അപ്പോളോ ഹോസ്പിറ്റല്‍സ് ചെയര്‍മാന്‍ ഡോ. പ്രതാപ് റെഡ്ഡിക്കാണ് തുക കൈമാറിയത്. ഓഗസ്റ്റ് 10ന് റിലീസ് ചെയ്ത ചിത്രം ആദ്യദിനം മുതല്‍ പ്രേക്ഷക നിരൂപക പ്രശംസകള്‍ ഏറ്റുവാങ്ങിയിരുന്നു.

തമിഴ്‌നാട്, കേരള ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ പല റെക്കോര്‍ഡുകളും മറി കടന്നായിരുന്നു ജയിലറിന്റെ മുന്നേറ്റം. ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട് പ്രകാരം ചിത്രം 600 കോടിയും പിന്നിട്ടു. കേരളത്തില്‍ നിന്നു മാത്രം 60 കോടി അടുപ്പിച്ച് ചിത്രം നേടിയെന്നാണ് വിവരം. നെല്‍സണ്‍ ദിലീപ് കുമാര്‍ ആണ് ജയിലര്‍ സംവിധാനം ചെയ്തത്.

മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെ ആണ് രജനികാന്ത് ചിത്രത്തില്‍ അവതരിപ്പിച്ചത്. മാത്യു എന്ന കാമിയോ റോളില്‍ മോഹന്‍ലാലും നരസിംഹ എന്ന കഥാപാത്രമായി ശിവരാജ് കുമാറും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ചെറുതെങ്കിലും വലിയ ഓളമാണ് തിയറ്ററുകളില്‍ ഇരുവര്‍ക്കും ലഭിച്ചത്. വിനായകന്‍ ആയിരുന്നു വര്‍മന്‍ എന്ന പ്രതിനായക വേഷത്തില്‍ എത്തിയത്. സമീപകാലത്ത് ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച വില്ലന്‍ ആയിരുന്നു വര്‍മന്‍ എന്നാണ് ഏവരും അഭിപ്രായപ്പെട്ടത്.

തിയറ്ററില്‍ ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുന്ന ജയിലര്‍ സെപ്റ്റംബര്‍ 7ന് ഒടിടിയില്‍ സ്ട്രീം ചെയ്യും. ആമസോണ്‍ െ്രെപമിനാണ് സ്ട്രീമിംഗ് അവകാശം ലഭിച്ചിരിക്കുന്നത്. 100 കോടിക്കാണ് ആമസോണ്‍ അവകാശം സ്വന്തമാക്കിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. സെപ്റ്റംബര്‍ 7ന് ഷാരൂഖ് ഖാന്‍ ചിത്രം ജവാനും റിലീസിന് ഒരുങ്ങുകയാണ്.

More in News

Trending

Recent

To Top