News
ജോസഫിന്റെ തമിഴ് റീമേക്ക്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ജോസഫിന്റെ തമിഴ് റീമേക്ക്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
Published on
ജോസഫിന്റെ തമിഴ് റീമേക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വിചിത്തരൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആർ.കെ.സുരേഷ് ആണ് കേന്ദ്ര കഥാപാത്രമായെത്തുന്നത്. എം. പത്മകുമാർ തന്നെയാണ് തമിഴ് റീമേക്കും സംവിധാനം ചെയ്യുന്നത്. സംവിധായകൻ ബാലയാണ് ചിത്രം നിർമ്മിക്കുന്നത്.
2018- ലാണ് ജോസഫ് പുറത്തിറങ്ങുന്നത്. ആ വർഷത്തെ സംസ്ഥാന ചലചിത്ര പുരസ്കാരങ്ങളിൽ മികച്ച നടനുൾപ്പടെ മൂന്ന് പുരസ്കാരങ്ങളും ചിത്രം നേടിയിരുന്നു.
ജോജുവിന് പുറമേ ദിലീഷ് പോത്തൻ, ആത്മീയ, മാധുരി, ഇർഷാദ്, മാളവിക തുടങ്ങിയ താരങ്ങളും ചിത്രത്തിൽ വേഷമിട്ടിരുന്നു
Continue Reading
You may also like...
Related Topics:joseph movie
