ശ്രീലങ്കയിലും സ്റ്റാറായി ജോജു !!! ജോസഫിന് കൈയ്യടിച്ച് ശ്രീലങ്കന്‍ മാധ്യമം..
കഴിഞ്ഞ വര്‍ഷം എം പദ്മകുമാര്‍ സംവിധാനം ചെയ്ത ജോസെഫെന്ന സിനിമ മികച്ച ബോക്സ്ഓഫീസില്‍ മികച്ച വിജയം കൈവരിച്ചിരുന്നു. ജോജു ജോര്‍ജ് നായക വേഷത്തിലെത്തിയ ചിത്രം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു.ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വന്ന് ഒടുവില്‍ മികച്ച് നടനായ അതുല്യ പ്രതിഭ. 49മത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടന്മാരായി ജയസൂര്യയെയും സൗബിന്‍ ഷാഹിറിനെയും തിരഞ്ഞെടുത്തപ്പോള്‍ ജോജു ജോര്‍ജ് മികച്ച സ്വഭാവ നടനായി. താരത്തെ അവഗണിച്ചുവെന്ന് വിവാദങ്ങള്‍ അന്നു തുടങ്ങിയിരുന്നു. ഇപ്പോള്‍ മലയാളത്തിലെ മുന്‍ നിര താരങ്ങളോടൊപ്പം മത്സരിക്കാവുന്ന അഭിനയമാണ് ജോജു കാഴ്ച്ച വെക്കുന്നത്.
മമ്മൂട്ടിയെ മുഖ്യാതിഥിയാക്കി ജോസഫിന്റെ 125 ദിവസത്തെ വിജയാഘോഷം അടുത്തിടെയാണ് ആഘോഷിച്ചത്. ചിത്രങ്ങള്‍സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ കേരളംകടന്ന് ജോസഫ് ശ്രീലങ്കയിലും എത്തിയിരിക്കുകയാണ്. ശ്രീലങ്കയില്‍ നിന്നുള്ള പ്രമുഖ മാധ്യമം ഇപ്പോള്‍ ജോസഫിനെയും ജോജുവിന്റെ പ്രകടനത്തെ വിലയിരുത്തി റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ജോജുവിന്റെ മികച്ച പ്രകടനത്തെ കുറിപ്പില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. കേരളത്തിനുപുറത്തും ചിത്രത്തിന് വന്‍സ്വീകാര്യത ലഭിച്ചുവെന്നതിന് തെളിവാണ് ഈ റിപ്പോര്‍ട്ട്യപത്രകുറിപ്പ് ഇപ്പോള്‍സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.
ജോജുവിനും ജോസഫിനും ആരാധകര്‍ ആശംസകള്‍ അറിയിച്ചിട്ടുണ്ട്. നിരവധി ചിത്രങ്ങള്‍ താരത്തെതേടിയെത്തട്ടെയെന്ന് കമന്റുകള്‍ നിറയുന്നുണ്ട്.
Joseph become famous in sreelanka also
