Movies
ജോസഫ് തന്നെ ഞെട്ടിച്ചു;ജാപ്പനീസ് പ്രേക്ഷകന്റെ കുറിപ്പ് വൈറലാകുന്നു!
ജോസഫ് തന്നെ ഞെട്ടിച്ചു;ജാപ്പനീസ് പ്രേക്ഷകന്റെ കുറിപ്പ് വൈറലാകുന്നു!
By
ജോജു ജോർജിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ജോസഫ്.മലയാളികൾക്കിടയിൽ താരത്തിനെ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ഈ ചിത്രത്തിലൂടെയെന്ന് തന്നെ പറയാം.സിനിമകളിൽ ചെറിയ ചെറിയ റോളുകൾ മാത്രം ചെയ്തിരുന്ന ജോജു നായക വേഷത്തിലെത്തുന്ന ആദ്യ ചിത്രമായിരുന്നു ജോസഫ്.ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് ഒരു ജാപ്പനീസുകാരന്‍ പങ്കുവച്ച കുറിപ്പ് സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്.ഹിറ്റാച്ചി ഇന്ത്യയുടെ ഡിജിറ്റല്‍ സൊല്യൂഷന്‍സ് ആന്റ് സര്‍വീസസ് ജനറല്‍ മാനേജര്‍ മസയോഷി തമുറയാണ് ജോസഫ് എന്ന ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇന്ത്യയെ പഠിക്കാന്‍ ശ്രമിക്കുന്ന ഒരു ജപ്പാന്‍കാരനാണെന്നു പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു തമുറയുടെ പോസ്റ്റ്.
തമുറയുടെ കുറിപ്പിങ്ങനെ
ഈ സിനിമ ഞെട്ടിച്ചു. ഗുരുതരമായ ഒരു കുറ്റം കണ്ടെത്തുന്ന റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്‍. അസാമാന്യമായ ആത്മപരിത്യാഗത്തിലൂടെയാണ് ജോസഫ് അതു ചെയ്യുന്നത്. ബോളിവുഡ് മസാല ചിത്രത്തെക്കാള്‍ വ്യത്യസ്തം! പല ജപ്പാന്‍കാരും കരുതുന്നത് ഇന്ത്യന്‍ സിനിമ എന്നു പറഞ്ഞാല്‍ അതില്‍ കുറെ നൃത്തം ഉണ്ടാകുമെന്നാണ്. വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ എന്ന് അവര്‍ക്കറിയാം. പക്ഷെ, ആ വൈവിധ്യം എത്രത്തോളമുണ്ടെന്ന് അറിയില്ല. കാരണം ഏകതാനമായ ഒരു സമൂഹത്തിലാണ് അവര്‍ ജീവിക്കുന്നത്. ഇന്ത്യയുടെ ബഹുസ്വരത ജപ്പാന്‍കാര്‍ കൂടുതല്‍ മനസിലാക്കണമെന്നാണ് എന്റെ ആഗ്രഹം. എങ്കിലെ, ഇന്ത്യയുമായി മികച്ച രീതിയിലുള്ള സഹകരണം സാധ്യമാകൂ.
റിട്ടയേര്‍ഡ് പൊലീസ് ഓഫീസറുടെ കുറ്റാന്വേഷണത്തിന്റെ കഥയാണ് എം. പത്കുമാര്‍ സംവിധാനം ചെയ്ത ജോസഫ് എന്ന ചിത്രം പറഞ്ഞുവെക്കുന്നത്. പത്മകുമാറിലെ പരിചയസമ്പന്നനായ സംവിധായകന്‍ ജോജുവിലെ പ്രതിഭയുള്ള നടനെ കണ്ടെത്തുകയാണ് ചിത്രത്തിലൂടെ. 41 വയസുള്ള ജോജു 58കാരനായ ജോസഫിലേക്ക് കൂടുമാറുമ്പോള്‍ അവിടെ ജോജുവെന്ന നടനില്ല, പകരം ജോസഫ് എന്ന കഥാപാത്രം മാത്രം.
jappanese respond about joseph movie
