Malayalam
ഈഫല്‍ ടവറിന് മുന്നില്‍ ദൃശ്യം കേക്ക്; ചിത്രം പങ്കുവെച്ച് ജീത്തു ജോസഫ്
ഈഫല്‍ ടവറിന് മുന്നില്‍ ദൃശ്യം കേക്ക്; ചിത്രം പങ്കുവെച്ച് ജീത്തു ജോസഫ്
മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയൊടെ കാത്തിരുന്ന ചിത്രമായിരുന്നു മോഹന്‍ലാലിന്റെ ദൃശ്യം 2. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയ്ക്ക് പുറത്ത് നിന്നും വരെ ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. ഇപ്പോഴിതാ ഈഫല്‍ ടവറിന് അടുത്തു വരെ എത്തിയിരിക്കുകയാണ് ദൃശ്യം 2.
സംവിധായകന്‍ ജീത്തു ജോസഫാണ് ഈ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ദൃശ്യം 2 പോസ്റ്റര്‍ പതിച്ച കേക്ക് ഈഫല്‍ ടവറിന് മുമ്പില്‍ വച്ചു കൊണ്ടുള്ള ചിത്രമാണ് ജീത്തു പങ്കുവച്ചത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്.
ഫെബ്രുവരി 19നാണ് ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമില്‍ ചിത്രം റിലീസ് ചെയ്തത്. തിയറ്റര്‍ അനുഭവം നഷ്ടമായി എന്നായിരുന്നു ചിത്രം കണ്ടതിന് ശേഷം മിക്ക ആരാധകരുടേയും പരിഭവം. ‘ദൃശ്യം’ ആദ്യ ഭാഗത്തിനോട് നീതി പുലര്‍ത്തുന്ന ചിത്രം എന്ന് തന്നെയാണ് രണ്ടാം ഭാഗത്തിനോടും പ്രേക്ഷകരുടെ പ്രതികരണം.
ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ, എസ്തര്‍, സിദ്ദിഖ്, ആശ ശരത്, സിദ്ദിഖ് എന്നിങ്ങനെ ആദ്യ ഭാഗത്തിലെ താരങ്ങളും ഉണ്ട്. രണ്ടാം ഭാഗത്തില്‍ മുരളി ഗോപി , സായികുമാര്‍, ഗണേഷ് കുമാര്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തി.
