Connect with us

ഹിന്ദി ഉച്ചാരണം ശരിയല്ല.. പാടാൻ അനുവദിച്ചില്ല; എസ്പി ബിയുടെ മധുര പ്രതികാരം! ഒരു ഇതിഹാസം അവസാനിച്ചു..

News

ഹിന്ദി ഉച്ചാരണം ശരിയല്ല.. പാടാൻ അനുവദിച്ചില്ല; എസ്പി ബിയുടെ മധുര പ്രതികാരം! ഒരു ഇതിഹാസം അവസാനിച്ചു..

ഹിന്ദി ഉച്ചാരണം ശരിയല്ല.. പാടാൻ അനുവദിച്ചില്ല; എസ്പി ബിയുടെ മധുര പ്രതികാരം! ഒരു ഇതിഹാസം അവസാനിച്ചു..

എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ വേര്‍പാട് ഇന്ത്യന്‍ സംഗീത ലോകത്തെ നികത്താനാകാത്ത വിടവാണ്. സമാനതകളില്ലാത്ത സംഗീതവും മധുരശബ്ദവും എസ് പി ബാലസുബ്രഹ്മണ്യത്തെ എന്നെന്നും ഓര്‍മ്മയില്‍ നിലനിര്‍ത്തും’കൊവിഡ് ബാധിതനായി ചികിത്സയില്‍ കഴിഞ്ഞു വരികെയായിരുന്നു എസ് പി ബി. നാളുകളായി അദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരാവസ്ഥയിലായിരുന്നു. ഇടയ്ക്ക് ആരോഗ്യ നില മെച്ചപ്പെട്ടെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും വഷളാവുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി സിനിമാ ലോകവും ആരാധകരും പ്രാര്‍ത്ഥനയോടെ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.

ഏതുതരം ഗാനവും എസ് പിബിയുടെ ശബ്ദത്തിൽ മധുരതരവും അദ്ദേഹത്തിന്റെ കൈകളിൽ ഭദ്രവും ആയിരുന്നു. അതുതന്നെയാണ് ഇന്ത്യൻ സിനിമാ സംഗീതത്തിലെ എന്തിനും പോന്നവനായി ശ്രിപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്‌മണ്യം എന്ന പ്രിയപ്പെട്ട എസ്പിബി മാറിയത്. ഇതൊക്കെ തന്നെയാണ് ഏറ്റവും കൂടുതൽ ഗാനങ്ങൾ പാടി റിക്കോർഡ് ചെയ്തതിന്റെ ഗിന്നസ് റെക്കോർഡ് അദ്ദേഹത്തിന് സ്വന്തമായി കിട്ടിയതും.ആദ്യ ദേശീയ പുരസ്‌കാരം ശങ്കരാഭരണത്തിലൂടെ. 1980 ല്‍. ഭാഷപ്രശ്നമല്ലാത്ത ഗായകന്‍ ആറുതവണകൂടി ദേശീയ പുരസ്‌കാരം നേടി. അതിലൊന്ന് തൊട്ടടുത്തവര്‍ഷം തന്നെ .ചിത്രം എക് ദുജെ കേലിയെ.

ദക്ഷിണേന്ത്യൻ ഗായകർ എത്ര സമർത്ഥർ ആണെങ്കിലും അവർക്കുനേരെ മുഖം തിരിക്കുന്ന സമ്പ്രദായം പൊതുവെ ബോളിവുഡിൽ നിലനിൽക്കുന്നതായി ആക്ഷേപം ഉണ്ട്. അത് യേശുദാസിനുപോലും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അവിടെയും എസ്പിബി വേറിട്ടു നിന്നു. ഒരുപക്ഷേ, ബോളിവുഡ് വിലക്കുകളൊന്നും വിലപ്പോകാതിരുന്ന ഏക ദക്ഷിണേന്ത്യൻ ഗായകൻ ആകും അദ്ദേഹം എന്നും റിപ്പോർട്ടുകൾ പറയുന്നു.

മേ ഷായർ തോ നഹിം… എന്ന സൂപ്പർ ഹിറ്റുമായി വന്ന ശൈലേന്ദ്ര സിങ്ങിനെ പോലും ഒതുക്കിയ ബോളിവുഡിൽ എസ്പിബിയുടെ തുടക്കം അത്ര മേന്മ നേടിയില്ല. ഹിന്ദി ഉച്ചാരണം ശരിയല്ലെന്നുപറഞ്ഞ് പ്രശസ്ത സംഗീത സംവിധായകർ തന്നെ മാറ്റി നിർത്തിയ കാലത്താണ് ലക്ഷ്മികാന്ത്–പ്യാരേലാൽ സംഗീതം നൽകിയ ‘ഏക് ദൂജേ കേലിയേ’യിലൂടെ എസ്പി ബി തിളങ്ങിയത് . മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം അദ്ദേഹം സ്വന്തം ആക്കികൊണ്ടാണ് മധുര പ്രതികാരം വീട്ടിയത്.

കൊറോണ ബാധിതനായി ആശുപത്രിയില്‍ അഡ്മിറ്റ് ആകുമ്ബോള്‍ അദ്ദേഹം സമൂഹ മാധ്യമത്തിലൂടെ പറഞ്ഞ ആരാധകര്‍ക്കിടയില്‍ ശ്രദ്ധനേടുന്നു.’ചെറുതായി കൊറോണ പിടിച്ചിട്ടുണ്ട്, ഭയക്കാനൊന്നുമില്ല. ഡോക്ടര്‍മാര്‍ പറഞ്ഞത് വീട്ടില്‍ തന്നെ കഴിഞ്ഞാല്‍ മതിയെന്നാണ്. എന്നാലും ആശുപത്രിയിലേക്കു പോന്നു. ഇനി വീട്ടിലുള്ളവര്‍ക്കു പകരേണ്ടല്ലോ..’ ഓഗസ്റ്റ് അഞ്ചിന് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ എസ്പിബി പറഞ്ഞത്. കൊറോണ മുക്തി നേടിയെങ്കിലും എസ്പിബി ആശുപത്രിയില്‍നിന്നു മടങ്ങിയത് ചേതനയറ്റ്….

ABOUT SPB

Continue Reading
You may also like...

More in News

Trending

Recent

To Top