Connect with us

യൂണിഫോമിട്ട പോലീസ് അല്ല ഉള്ളത്, ബി. ഉണ്ണികൃഷ്ണന് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ അദ്ദേഹം പറഞ്ഞാല്‍ അത് പരിശോധിക്കും; സിറ്റി പോലീസ് കമ്മീഷണര്‍

News

സിനിമ സെറ്റില്‍ ഷാഡോ പോലീസിനെ ഏര്‍പ്പെടുത്താനുള്ള നടപടിയേ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ വിമര്‍ശിച്ചതിന് പിന്നാലെ പ്രതികരണവുമായി സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതുരാമന്‍

സെറ്റുകളിലെ മയക്കുമരുന്ന് ഉപയോഗത്തില്‍ പോലീസിന്റെ പരിശോധന തുടരുമെന്നാണ് അദ്ദേഹം പറയുന്നത്. യൂണിഫോമിട്ട പോലീസ് അല്ല ഉള്ളതെന്നും തൊഴില്‍ തടസ്സപ്പെടാതിരിക്കാനാണ് ഷാഡോ പോലീസിനെ നിയോഗിച്ചതെന്നും കമ്മീഷണര്‍ പറഞ്ഞു. ബി. ഉണ്ണികൃഷ്ണന് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ അദ്ദേഹം പറഞ്ഞാല്‍ അത് പരിശോധിക്കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

നിരീക്ഷണത്തില്‍ നിര്‍ത്തേണ്ട ഒരു തൊഴിലിടമല്ല സിനിമാ ചിത്രീകരണ ഇടങ്ങളെന്ന് ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നു.ഷാഡോ പോലീസ് അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സംവിധായകന്‍ നജീം കോയയുടെ ഹോട്ടല്‍ മുറിയിലെ എക്സൈസ് പരിശോധനയ്ക്കെതിരെ നടത്തിയ പത്രസമ്മേളനത്തിലായിരുന്നു ബി. ഉണ്ണികൃഷ്ണന്‍ പ്രതികരണം.

അടുത്തകാലത്ത് സിനിമയുമായി ബന്ധപ്പെട്ട് നടന്ന ചില സംവാദങ്ങള്‍ ദൗര്‍ഭാഗ്യകരമാണ് . ചെറുപ്പക്കാര്‍ മുഴുവന്‍ ലഹരിക്ക് അടിമകളാണെന്ന ഒരു പൊതുബോധം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇതെല്ലാം നടീനടന്മാരെ ചുറ്റിപ്പറ്റിയായിരുന്നെങ്കില്‍ റെയ്ഡ് നടന്നത് എഴുത്തുകാരനും സംവിധായകനുമായ ഒരാള്‍ക്കെതിരെയാണ്. അതുകൊണ്ട് നടീനടന്മാരെ മുഴുവന്‍ റെയ്ഡ് നടത്തണമെന്നല്ല തങ്ങള്‍ പറയുന്നതെന്നും ബി. ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞിരുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top