News
പല്ല് പൊടിഞ്ഞു എന്നാണ് പറയുന്നത്, ഇവര്‍ എന്തുകൊണ്ട് ടിനി ടോമിന്റെ സ്‌റ്റേറ്റ്‌മെന്റ് ഇതുവരെ എടുത്തില്ല? ; ബി. ഉണ്ണികൃഷ്ണന്‍
പല്ല് പൊടിഞ്ഞു എന്നാണ് പറയുന്നത്, ഇവര്‍ എന്തുകൊണ്ട് ടിനി ടോമിന്റെ സ്‌റ്റേറ്റ്‌മെന്റ് ഇതുവരെ എടുത്തില്ല? ; ബി. ഉണ്ണികൃഷ്ണന്‍
അടുത്തിടെ സിനിമയിലെ ലഹരിയ്ക്കെതിരെ ടിനി ടോം രംഗത്ത് എത്തിയിരുന്നു. മലയാള സിനിമയിൽ പലരും ലഹരി ഉപയോഗിക്കുന്നുണ്ട്. ലഹരിക്ക് അടിമയായ ഒരു നടനെ അടുത്തിടെ കണ്ടു. അദ്ദേഹത്തിന്‍റെ പല്ലുകള്‍ പൊടിഞ്ഞ് തുടങ്ങിയെന്നായിരുന്നു ടിനി ടോം പറഞ്ഞത്
പല്ല് പൊടിയുന്ന ആള്‍ ആരാണെന്ന് ടിനി ടോം എക്‌സൈസിനോട് പറയണമെന്ന് ബി. ഉണ്ണികൃഷ്ണന്‍ ഇപ്പോൾ പറഞ്ഞിരിക്കുകയാണ്. സംവിധായകന്‍ നജീം കോയയുടെ ഹോട്ടല്‍ റൂമിലെത്തി എക്‌സൈസ് സംഘം നടത്തിയ റെയ്ഡ് ഗൂഢാലോചനയാണെന്ന് പറയവെയാണ് ടിനി ടോമിനെതിരെ ബി. ഉണ്ണികൃഷ്ണന്‍ സംസാരിച്ചത്.
പരസ്യമായി ലഹരി ആരോപണം ഉന്നയിച്ച നടനെ ഇതുവരെ ചോദ്യം ചെയ്യാന്‍ പോലും വിളിപ്പിക്കാത്തത് എന്താണെന്ന് ബി. ഉണ്ണികൃഷ്ണന്‍ പ്രസ് മീറ്റില്‍ ചോദിച്ചു. ”ഈ ഏജന്‍സി ഇതുവരെ ടിനി ടോമിനെ വിളിപ്പിച്ചോ? നജീം കോയ എന്ന പാവത്തിനെ റെയ്ഡ് ചെയ്യാന്‍ തിരുവനന്തപുരത്ത് നിന്നും വന്ന സംഘം എത്ര പണം ചിലവഴിച്ചാണ് വന്നത്.
ഇവര്‍ എന്തുകൊണ്ട് ടിനി ടോമിന്റെ സ്‌റ്റേറ്റ്‌മെന്റ് ഇതുവരെ എടുത്തില്ല? പല്ല് പൊടിഞ്ഞു എന്നാണ് പറയുന്നത്. മകനെ സിനിമയില്‍ വിടാന്‍ ഭയപ്പെടുന്നു എന്നത് അദ്ദേഹവും അദ്ദേഹത്തിന്റെ മകനും തമ്മിലുള്ള റിലേഷന്‍ഷിപ്പിന്റെ പ്രശ്‌നമാണ്. അതൊന്നും എനിക്ക് അറിഞ്ഞുകൂടാ.
എനിക്കൊരു മകളാണ് ഉള്ളത് അവളെ ധൈര്യപൂര്‍വ്വം എല്ലായിടത്തും ഞാന്‍ വിടാറുണ്ട്. ടിനി ടോം എക്‌സൈസ് വകുപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയിട്ട് വര്‍ക്ക് ചെയ്യുന്നുണ്ടെങ്കില്‍, ടിനി ടോമിന്റെ ഈ പല്ലുപൊടിയില്‍ ആദ്യം സ്റ്റേറ്റ്‌മെന്റ് എടുക്കണ്ടത് ആരാ
”ബ്രാന്‍ഡ് അംബാസിഡറോട് ആരാണ് ഇതെന്ന് എക്‌സൈസ് വകുപ്പ് ചോദിക്കണ്ടേ? നടപടി എടുക്കണ്ടേ? അതെന്താ ചെയ്യാത്തത്” എന്നാണ് ബി. ഉണ്ണികൃഷ്ണന്‍ ചോദിക്കുന്നത്. അതേസമയം, തന്റെ കരിയര്‍ തകര്‍ക്കാന്‍ റെയ്ഡ് നടത്തിയതിനെതിരെ മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കിയെന്ന് സംവിധായകന്‍ നജീം കോയ വ്യക്തമാക്കി.
