Connect with us

പെട്ടെന്ന് കാര്‍ ബ്രേക്ക് ഡൗണ്‍ ആയി, അതോടെ ലൈറ്റെല്ലാം ഓഫ് ആയി… പിന്നെ കേൾക്കുന്നത് ഒരു ശബ്ദം;പ്രേതാനുഭവം പങ്കുവച്ച് ഗൗരി കൃഷ്‍ണൻ!

serial news

പെട്ടെന്ന് കാര്‍ ബ്രേക്ക് ഡൗണ്‍ ആയി, അതോടെ ലൈറ്റെല്ലാം ഓഫ് ആയി… പിന്നെ കേൾക്കുന്നത് ഒരു ശബ്ദം;പ്രേതാനുഭവം പങ്കുവച്ച് ഗൗരി കൃഷ്‍ണൻ!

പെട്ടെന്ന് കാര്‍ ബ്രേക്ക് ഡൗണ്‍ ആയി, അതോടെ ലൈറ്റെല്ലാം ഓഫ് ആയി… പിന്നെ കേൾക്കുന്നത് ഒരു ശബ്ദം;പ്രേതാനുഭവം പങ്കുവച്ച് ഗൗരി കൃഷ്‍ണൻ!

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ഗൗരി കൃഷ്ണ. പൗര്‍ണ്ണമിത്തിങ്കളിലൂടെയാണ് ഗൗരി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. പരമ്പരയുടെ സംവിധായകനെയാണ് താരം വിവാഹം ചെയ്തത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു.

വിവാഹശേഷം ഭർത്താവിനൊപ്പമുള്ള വീഡിയോകളുമായി പലപ്പോഴും ഗൗരി എത്തിയിട്ടുണ്ട്. ഇപ്പോഴിതാ, ഭര്‍ത്താവ് മനോജിനൊപ്പം പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ഗൗരി. യെസ് ഓര്‍ നോ വീഡിയോ ആണ് ഗൗരി പങ്കുവച്ചിരിക്കുന്നത്. നിരവധി രസകരമായ ചോദ്യങ്ങൾക്ക് അതിൽ മറുപടി നൽകുന്നുണ്ട്. ഒപ്പം തനിക്കുണ്ടായ ഒരു പ്രേതാനുഭവവും ഗൗരി പങ്കുവയ്ക്കുന്നുണ്ട്.
രണ്ടുപേരും പബ്ലിക്ക് ആയി വഴക്കിട്ടിട്ടുണ്ടോ എന്നായിരുന്നു ആദ്യത്തെ ചോദ്യം. ‘

അതെ പബ്ലിക്ക് ആയി വഴക്കിട്ട് കൊണ്ടു തന്നെയാണ് ഞങ്ങളുടെ ബന്ധം തുടങ്ങുന്നത് പോലും എന്നാണ് ഇരുവരും പറഞ്ഞത്. പരിസരം മറന്ന് വഴക്കിട്ടിട്ടുണ്ടെന്നും ഗൗരിയും മനോജും പറഞ്ഞു. രണ്ട് ദിവസം കുളിക്കാതിരുന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് അസുഖം വന്നപ്പോൾ ഏഴ് ദിവസം എല്ലാം കുളിക്കാതിരുന്നതിനെ പറ്റിയാണ് ഗൗരി പറഞ്ഞത്. അതേസമയം 48 മണിക്കൂറും വേണമെങ്കില്‍ കുളിച്ചുകൊണ്ടിരിയ്ക്കുന്ന ആളാണ് താനെന്നാണ് മനോജ് പറഞ്ഞത്.പൊലീസ് കേസ് ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മനോജിന്റെ മറുപടി. ബസ്സില്‍ വച്ച് പ്രശ്‌നം ഉണ്ടാക്കി അത് പൊലീസ് സ്റ്റേഷന്‍ വരെ എത്തിച്ച സംഭവമാണ് ഗൗരി പറഞ്ഞത്. ഫേക്ക് ഐഡി ഉണ്ടാക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിനും നോ ആയിരുന്നു മനോജിന്റെ മറുപടി. എന്നാല്‍ ചെയ്തിട്ടുണ്ടെന്നാണ് ഗൗരി പറഞ്ഞത്.

പിന്നീട് കോപ്പിയടിച്ചിട്ടുണ്ടോ, സ്‌കൂള്‍ മതില്‍ ചാടിയിട്ടുണ്ടോ, മാറി മെസേജ് അയച്ചിട്ടുണ്ടോ, ടൂത്ത് ബ്രഷ് മാറി ഉപയോഗിച്ചിട്ടുണ്ടോ, സിനിമയുടെ ഇടയ്ക്ക് വച്ച് ഇറങ്ങിപ്പോയിട്ടുണ്ടോ എന്നൊക്കെയുള്ള ചോദ്യത്തിന് രണ്ട് പേരും യെസ് എന്നാണ് പറഞ്ഞത്.പിന്നീടാണ് പ്രേതാനുഭവം പങ്കുവച്ചത്. പ്രേതത്തെ കണ്ടിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. മനോജിന്റെ നോ ആയിരുന്നു ഉത്തരം, എന്നാൽ താൻ നേരിട്ട് അനുഭവിച്ചിട്ടുണ്ട് എന്നാണ് ഗൗരി പറഞ്ഞത്. പണ്ടൊക്കെ പ്രേതമുണ്ടോ ഇല്ലയോ എന്ന് സംശയമുണ്ടായിരുന്നു. പക്ഷെ നേരിട്ട് അനുഭവിച്ചറിഞ്ഞപ്പോള്‍ ബോധ്യമായെന്ന് പറഞ്ഞാണ് ഗൗരി പറഞ്ഞ് തുടങ്ങിയത്.

കാട്ടാക്കട ഒരു കല്യാണത്തിന്റെ റിസപ്ഷന് പോയതാണ്. ഞാന്‍ അവിടെ നിന്നും ഭക്ഷണം കഴിച്ചിരുന്നില്ല, കാട്ടാക്കടയിലുള്ള വിസ്മയയില്‍ ഞാനും സായിക്കുട്ടനും അച്ചുക്കുട്ടനും കൂടെ കഴിക്കാന്‍ പോയി. തിരിച്ച്
തിരിച്ച് വരുമ്പോഴേക്കും പതിനൊന്ന് മണിയായി.

തിരുവനന്തപുരത്തെ വെള്ളനാട് നിന്ന് കാട്ടാക്കടയ്ക്ക് പോകുന്ന വഴിയില്‍ ഒരു സ്ഥലമുണ്ട്. അവിടെ പൊതുവെ ഒരു പ്രേതമുണ്ടെന്നാണ് പറയപ്പെടുന്നത്. പെട്ടന്ന് വണ്ടി ഓഫാകുകയും ബൈക്ക് വീഴുകയും എന്തൊക്കെയോ കാണുകയും ഒക്കെ ചെയ്യുന്ന അനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ട്. പക്ഷെ ആ യാത്രയില്‍ എനിക്കത് അറിയില്ലായിരുന്നു.

അങ്ങനെ ഞങ്ങള്‍ വന്നു കൊണ്ടിരിക്കെ പെട്ടെന്ന് കാര്‍ ബ്രേക്ക് ഡൗണ്‍ ആയി. അതോടെ ലൈറ്റെല്ലാം ഓഫ് ആയി. പുതിയ വണ്ടിയായിരുന്നു. ഒരു കംപ്ലൈറ്റും വരേണ്ട സാധ്യതയില്ല. പെട്ടന്ന് വണ്ടിയില്‍ നിന്നും അലാം കേള്‍ക്കുന്നു. ഓഫായി കിടന്ന വണ്ടിയില്‍ നിന്ന് എങ്ങനെയാണ് ഇങ്ങനെയൊരു സൗണ്ട് എന്ന് ചിന്തിക്കുമ്പോഴേക്കും ഡോര്‍ ഓപ്പണ്‍ ചെയ്തതിന്റെ സിംപല്‍ വന്നു.

എന്തിനാ ഡോര്‍ തുറന്നത് എന്ന് ഞാന്‍ സായിയോട് ചോദിക്കുന്നുണ്ട്. ഞാന്‍ ചെയ്തില്ല എന്ന് അവന്‍ പറയുന്നു. നോക്കിയപ്പോള്‍ എന്റെ ഡോര്‍ ആണ് ഓപ്പണ്‍ ആയത്. എന്തോ പന്തികേട് തോന്നി ഞാന്‍ ഡോര്‍ അടച്ചതും കാര്‍ ഓണായി, ലൈറ്റും വന്നു. വിശ്വസിച്ചാലും ഇല്ലെങ്കിലും അത് സത്യമാണ് എന്ന് പറഞ്ഞാണ് ഗൗരി നിർത്തിയത്. നിരവധി പേർ വീഡിയോക്ക് താഴെ കമന്റ് ചെയ്യുന്നുണ്ട്.

More in serial news

Trending