News
തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു.
തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു.
Published on
തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു.കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചെന്നൈ സാലിഗ്രാമത്തിലെ വീട്ടിലായിരുന്നു അന്ത്യം. 69 വയസായിരുന്നു.
തമിഴിൽ നാൽപ്പതോളം സിനിമകൾ സംവിധാനം ചെയ്ത മനോബാല ഇരുനൂറിൽ അധികം ചിത്രങ്ങളിൽ ഹാസ്യ താരമായും വേഷമിട്ടു.
പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ അസിസ്റ്റന്റായി സിനിമാ മേഖലയിൽ എത്തിയ മനോബാല 1982 ൽ ആഗയാ ഗംഗ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി രംഗത്ത് എത്തുന്നത്. പിന്നീട് പിള്ളൈ നില, ഊർകാവലൻ, മല്ല് വെട്ടി മൈനർ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.
2000 ന്റെ ആദ്യ പകുതിയോടെ ജനപ്രിയ ഹാസ്യതാരമായ മനോബാല മാറി. പിതാമഗൻ, ചന്ദ്രമുഖി, യാരടീ നീ മോഹിനി, തമിഴ് പടം, അലക്സ് പാണ്ഡിയൻ, അരമനൈ തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം ചെയ്ത ഹാസ്യ വേഷങ്ങൾ മറക്കാൻ സാധിക്കില്ല.
മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട് നടക്കും.
Continue Reading
You may also like...
Related Topics:news
