Bollywood
സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകന്റെ കൈ തട്ടി മാറ്റി ഷാരൂഖ് ഖാന്‍; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം
സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകന്റെ കൈ തട്ടി മാറ്റി ഷാരൂഖ് ഖാന്‍; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാന്‍. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ സെല്‍ഫിയെടുക്കാന്‍ ഫോണുമായി അടുത്തെത്തിയ ആരാധകന്റെ കൈ തട്ടിമാറ്റിയ താരത്തിന്റെ വീഡിയോയാണ് വൈറലായി മാറുന്നത്.
മുംബൈയില്‍ വിമാനത്താവളത്തില്‍ നിന്ന് മാനേജര്‍ ദദ്‌ലാനിക്കൊപ്പം പുറത്തേയ്ക്ക് പോകുമ്പോഴാണ് സംഭവമുണ്ടായത്. വിമാനത്താവളത്തില്‍ നിന്ന് ഷാരൂഖ് ഖാന്‍ ആരാധകര്‍ക്ക് ഫ്‌ലയിങ് കിസ് കൊടുത്തും കൈവീശിയുമാണ് പുറത്തേക്ക് വന്നത്. എന്നാല്‍, ഇതിനിടെ ഒരു ആരാധകന്‍ അനുവാദമില്ലാതെ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുകയും ഷാരൂഖ് ഖാന്‍ കൈ തട്ടി മാറ്റുകയുമായിരുന്നു.
കറുത്ത ടീ ഷര്‍ട്ടും ജാക്കറ്റും കൂളിംഗ് ഗ്ലാസും ധരിച്ച് വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക് വരുന്ന ഷാരുഖിനെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. പുറത്തേക്ക് നടന്നുവരുന്ന ഷാരൂഖ് ഫോണുമായി സെല്‍ഫിയെടുക്കാന്‍ അടുത്തേക്ക് വന്ന ആരാധകന്റെ കൈ തട്ടി മാറ്റുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം.
ഇതോടെ ഷാരൂഖിനെ അനുകൂലിച്ചും എതിര്‍ത്തുമൊക്കെ നിരവധി പേരാണ് എത്തുന്നത്. എല്ലാവരെയും പോലെ സിനിമാതാരങ്ങളും മനുഷ്യരാണെന്ന് ഒരാള്‍ ഷാരൂഖിനെ അനുകൂലിച്ച് എത്തിയപ്പോള്‍ ആരാധകരില്ലെങ്കില്‍ താരങ്ങളില്ല എന്ന് പറഞ്ഞാണ് മറ്റൊരാള്‍ അഭിപ്രായം രേഖപ്പെടുത്തിയത്.
കഴിഞ്ഞ ആഴ്ച രാജ്കുമാര്‍ ഹിറാനിയുടെ ‘ഡങ്കി’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി കാശ്മീരിലേക്ക് പോയിരുന്നു. ശ്രീനഗര്‍ വിമാനത്താവളത്തില്‍ വച്ച് ആരാധകരുടെ ഇടയില്‍പ്പെട്ടുപോയ താരത്തിന്റെ വീഡിയോയും ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്നീട് ഷാരൂഖ് ഖാനെ ജനക്കൂട്ടത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
