News
സിനിമാ നിരൂപകനും ട്രാക്കറുമായ കൗശിക് എൽ എം അന്തരിച്ചു…’ഇത് വളരെ ഹൃദയ ഭേതകരം, ഈ വാർത്ത സത്യമാവരുതേയെന്ന് ആഗ്രഹിക്കുന്നു; വേദനയോടെ ദുൽഖറും കീർത്തി സുരേഷും
സിനിമാ നിരൂപകനും ട്രാക്കറുമായ കൗശിക് എൽ എം അന്തരിച്ചു…’ഇത് വളരെ ഹൃദയ ഭേതകരം, ഈ വാർത്ത സത്യമാവരുതേയെന്ന് ആഗ്രഹിക്കുന്നു; വേദനയോടെ ദുൽഖറും കീർത്തി സുരേഷും
സിനിമാ നിരൂപകനും ട്രാക്കറുമായ കൗശിക് എൽ എം അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗലാട്ട ചാനലിലെ അവതാരകനായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു കൗശിക്. യുട്യൂബ് വീഡിയോ ജോക്കി, ഫിലിം റിവ്യൂവർ എന്നീ നിലകളിലും പ്രശസ്തനായിരുന്നു കൗശിക്.
നടന് ദുല്‍ഖര്‍ സല്മാന്, വിജയ് ദേവരക്കൊണ്ട, കീർത്തി സുരേഷ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
‘ഇത് വളരെ ഹൃദയ ഭേതകമാണ്. ഈ വാർത്ത സത്യമാവരുതെ എന്ന് ആഗ്രഹിക്കുന്നു. നിങ്ങളുടെ കുടുംബം ഈ ഘട്ടത്തിലൂടെ എങ്ങനെയാണ് കടന്നു പോകുന്നതെന്ന് എനിക്ക് ചിന്തിക്കാനാവുന്നില്ല. എനിക്ക് നിങ്ങളെ കൂടുതല്‍ പരിചയം ട്വിറ്ററിലൂടെയാണ്, കുറച്ച് വ്യക്തിപരമായി ഇടപെട്ടു. നിങ്ങള്‍ എപ്പോഴും എന്നോട് സ്നേഹവും കരുതലും കാണിച്ചു,’ എന്നാണ് ദുല്‍ഖര്‍ കൗശിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയത്.
‘ജീവിതം വളരെ ചെറുതാണ്. ആദരാഞ്ജലികള്‍ സഹോദരാ. നല്ല സിനിമക്ക് ഒപ്പം നിന്ന നിങ്ങളുടെ കരുതലിനും പ്രോത്സാഹനത്തിനും നന്ദി. എന്താണ് പറയേണ്ടതെന്ന് അറിയില്ല. ഇതെന്നെ വളരെ അധികം വ്യക്തിപരമായി ബാധിച്ചു,’ എന്ന് മറ്റൊരു ട്വീറ്റിൽ ദുൽഖർ കുറിച്ചു. ദുൽഖറിന്റെ സീതാ രാമം 50 കോടി പിന്നിട്ട സന്തോഷം കൗശിക് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.
‘നിങ്ങളുടെ ആത്മാവിന് നിത്യശാന്തി നേരുന്നു. നിങ്ങളെ മിസ് ചെയ്യും’, എന്നാണ് ദേവരക്കൊണ്ട കുറിച്ചത്. കൗശിക്കിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഞങ്ങളുടെ അഗാധമായ അനുശോചനം. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നുവെന്ന് കെജിഎഫ് നിർമാതാവ് കുറിച്ചു. എനിക്ക് വാക്കുകൾ കിട്ടുന്നില്ല. അഗാധമായ അനുശോചനം. കൗശിക് ഇനി ഇല്ലെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല’, എന്ന് കീർത്തി സുരേഷും കുറിച്ചു.
സെലിബ്രിറ്റികൾക്ക് പുറമെ, ദക്ഷിണേന്ത്യൻ സിനിമകളുടെ വിശ്വസ്ത ട്രേഡ് അനലിസ്റ്റിന്റെ നഷ്ടത്തിൽ നിരവധി ആരാധകരും ദുഃഖം രേഖപ്പെടുത്തി.
