Connect with us

ഡെപ്പിനെതിരായ മാനനഷ്ട കേസില്‍ തെളിവുകള്‍ ശേഖരിക്കാന്‍ ആംബര്‍ ഹേഡ് തന്നെ നിയോഗിച്ചിരുന്നു; കാര്യമായ കുറ്റങ്ങളും കുറവുകളുമൊന്നും കിട്ടാതായതോടെ തന്നെ പുറത്താക്കി; ആംബര്‍ ഹേഡിനെതിരെ പ്രൈവറ്റ് ഡിറ്റക്ടീവ്

News

കുറച്ച് നാളുകള്‍ക്ക് മുമ്പ് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്ന പേരായിരുന്നു ജോണി ഡെപ്പും ആംബര്‍ ഹേഡും. നീണ്ട നാളത്തെ കേസിന് പിന്നാലെ ഡെപ്പിന് അനുകൂലമായി കോടതി വിധിയും എത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ജോണി ഡെപ്പിനെതിരായ മാനനഷ്ട കേസില്‍ തെളിവുകള്‍ ശേഖരിക്കാന്‍ ആംബര്‍ ഹേഡ് തന്നെ നിയോഗിച്ചുവെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രൈവറ്റ് ഡിറ്റക്ടീവ് പോള്‍ ബരേസി.

കേസിന്റെ വിധി വന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ലോ ക്രൈം നെറ്റ്‌വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ ഇതെക്കുറിച്ച് പോള്‍ ബരേസി വെളിപ്പെടുത്തിയത്. താന്‍ ഡെപ്പിന്റെ ലഭ്യമായ എല്ലാ ചരിത്രവും അന്വേഷിച്ചു. അദ്ദേഹം എവിടെയാണ് ജീവിച്ചിരുന്നത്. അദ്ദേഹത്തിന്റെ പിതാവ് ജോലി ചെയ്തത് എവിടെയാണ്. ഡെപ്പ് എന്തെല്ലാം ജോലികളാണ് ചെയ്തിരുന്നത്.

ഡെപ്പിന്റെ പെരുമാറ്റം എങ്ങിനെയായിരുന്നു. അദ്ദേഹത്തിന്റെ പ്രണയബന്ധങ്ങള്‍ അങ്ങനെ എന്തെല്ലാം ലഭ്യമായിരുന്നോ അതെല്ലാം. എന്നാല്‍ കാര്യമായ കുറ്റങ്ങളും കുറവുകളുമൊന്നും തന്നെ ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. വെറും കൈകളുമായി ചെന്നപ്പോള്‍ ഹേര്‍ഡ് തന്നെ പുറത്താക്കുകയാണ് ഉണ്ടായത്.

ഗാര്‍ഹിക പീഡനത്തെക്കുറിച്ച് ഹേര്‍ഡ് എഴുതിയ ലേഖനം തനിക്ക് മാനഹാനിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഡെപ്പ് മാനനഷ്ടക്കേസ് നല്‍കിയത്. 2018ല്‍ വാഷിങ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനത്തില്‍ ഗാര്‍ഹികപീഡനത്തെ അതിജീവിച്ച വ്യക്തിയായാണ് ഹേര്‍ഡ് സ്വയം വിശേഷിപ്പിച്ചത്. ലേഖനത്തിലെവിടെയും ഡെപ്പിന്റെ പേരോ വ്യക്തിയെ തിരിച്ചറിയുന്ന സൂചനകളോ ഉണ്ടായിരുന്നില്ല.

എന്നാല്‍, തന്നെ വ്യക്തിഹത്യ ചെയ്യാനും സിനിമാ ജീവിതം തകര്‍ക്കാനും ഉദ്ദേശിച്ചുള്ളതാണ് ലേഖനമെന്ന് ആരോപിച്ച് 2019ല്‍ ഡെപ്പ് കേസിനു പോയി. അഞ്ചു കോടി ഡോളറാണ് ആവശ്യപ്പെട്ടത്. ഇതിനെതിരേ 10 കോടി ഡോളറിന്റെ മാനനഷ്ടക്കേസ് ഹേഡും നല്‍കുകയായിരുന്നു.ജൂണ്‍ ഒന്നിന് ജൂറി ഡെപ്പിന് 10.35 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം വിധിച്ചതോടെയാണ് കേസ് അവസാനിച്ചത്. ഹേര്‍ഡ് നല്‍കിയ കേസുകളില്‍ ഒന്നിന് അവര്‍ക്ക് അനുകൂലമായും വിധി വന്നിരുന്നു.

More in News

Trending

Recent

To Top