നടൻ വിനായകന് എതിരെ ഉയരുന്ന ആക്രമണങ്ങൾക്ക് പിന്നിലെ കാരണം അദ്ദേഹത്തിന്റെ ജാതിയും നിറവുമാണെന്ന് സാമൂഹിക നിരീക്ഷകയും ദളിത് ആക്ടിവിസ്റ്റുമായ മൃദുല ദേവി.
വിനായകന്റെ നിറം കറുത്തതായതുകൊണ്ടല്ല, ജാതി കറുപ്പ് ഉളളതുകൊണ്ട് തന്നെയാണ് ഇത്തരം ആക്രമണങ്ങള്‍. അതിവിടെ ഒരു നടന്മാര്ക്കും നേരിടേണ്ടി വന്നിട്ടില്ല.അദ്ദേഹത്തെ ജാതീയമായും വംശീയമായും അധിക്ഷേപിക്കുന്നതിനോട് താന്‍ ഒരു കാലത്തും യോജിക്കില്ലെന്നും മൃദുല ഒരു ചാനലിന് നൽകിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
മൃദുല ദേവിയുടെ വാക്കുകൾ
”വിനായകന്റെ ജാതിയും നിറവും ആണ് ഈ പ്രകോപന ചോദ്യങ്ങൾക്ക് പിന്നിലെ കാരണം. നിറം എന്ന് പറഞ്ഞാൽ വിനായകന്റെ നിറം കറുത്തതായതുകൊണ്ടല്ല, ജാതി കറുപ്പ് ഉളളതുകൊണ്ട് തന്നെയാണ്. അതിവിടെ ഒരു നടന്മാർക്കും നേരിടേണ്ടി വന്നിട്ടില്ല. വിനായകന്റെ ജാതി കാരണമാണ് ‘താൻ’ എന്ന് വിളിക്കുന്നതും പ്രകോപിപ്പിച്ച് സംസാരിക്കുന്നതും. തീർച്ചയായിട്ടും എന്റെ ഒരു കേസ് അവിടെ നിൽക്കുന്നുണ്ട്. എങ്കിൽപ്പോലും അന്ന് ഞാൻ പറഞ്ഞ വാക്കിൽ ഇന്നും ഉറച്ചു നിൽക്കുന്നു. വിനായകനെ ജാതീയമായും വംശീയമായും അധിക്ഷേപിക്കുന്നതിനോട് ഞാൻ ഒരു കാലത്തും യോജിക്കില്ല. വിനായകനോട് മാത്രമാണ് ഇത്തരത്തിൽ മാധ്യമങ്ങൾ പെരുമാറുന്നതും വയലൻസ് ക്രിയേറ്റ് ചെയ്യുന്നതെങ്കിൽ അത് ജാതി കൊണ്ട് മാത്രമാണ്. അപ്പോഴും അദ്ദേഹം ഇവിടെ പിടിച്ചു നിൽക്കുന്നു എന്നതിൽ എനിക്ക് വളരെയേറെ അഭിമാനമുണ്ട്”.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...