News
കെജിഎഫ് 2; ഒടിടി റിലീസ് പ്രഖ്യാപിച്ച് ആമസോണ്‍ പ്രൈം വീഡിയോ
കെജിഎഫ് 2; ഒടിടി റിലീസ് പ്രഖ്യാപിച്ച് ആമസോണ്‍ പ്രൈം വീഡിയോ
‘കെജിഎഫ്’ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ച് ആമസോണ്‍ പ്രൈം വീഡിയോ. ജൂണ്‍ മൂന്ന് മുതലാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് ആമസോണ്‍ പ്രൈം വീഡിയോ തുടങ്ങുക. ‘കെജിഎഫ് : ചാപ്റ്റര്‍ രണ്ടി’ന്റെ ഒടിടി റിലീസിന് മുന്നേ തന്നെ ചിത്രം വാടകയ്ക്ക് ആമസോണ്‍ പ്രൈം വീഡിയോ ലഭ്യമാക്കിയിരുന്നു.
‘കെജിഎഫ് രണ്ട്’ എന്ന ചിത്രം 199 രൂപയ്ക്കാണ് വാടകയ്ക്ക് ലഭ്യമായിരുന്നത്. പ്രൈം വരിക്കാര്‍ക്കും ഇതുവരെ പ്രൈം അംഗമല്ലാത്തവര്‍ക്കും ചിത്രം വാടകയ്ക്ക് ലഭ്യമായിരുന്നു. കന്നഡ, ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം ലഭ്യമായത്. സിനിമകള്‍ വാടകയ്ക്ക് എടുക്കുന്നവര്‍ക്ക് സിനിമ 30 ദിവസത്തേയ്ക്കാണ് കാണാൻ അവസരമുണ്ടായിരുന്നത്.
വിജയ് കിരഗന്ദുറാണ് ചിത്രം നിര്‍മിച്ചത്. ഹൊംബാളെ ഫിലിംസിന്റെ ബാനറിലായിരുന്നു ചിത്രത്തിന്റെ നിര്‍മാണം. ‘കെജിഎഫ് 2’ ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചത് ഉജ്വല്‍ കുല്‍ക്കര്‍ണി. സഞ്ജയ് ദത്താണ് ചിത്രത്തില്‍ വില്ലനായി എത്തിയത്.
കന്നഡയ്ക്കു പുറമെ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തി. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്തത്. പിരീഡ് ഡ്രാമ ഗ്യാങ്സ്റ്റര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ശ്രീനിധി ഷെട്ടി, രവീണ ടണ്ഡന്, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ്മ, റാവു രമേശ്, ഈശ്വരി റാവു, അര്‍ച്ചന ജോയ്സ്, ടി എസ് നാഗഭരണ, ശരണ്‍, അവിനാശ്, സക്കി ലക്ഷ്മണ്, വസിഷ്ട സിംഹ, ഹരീഷ് റായ്, ദിനേശ് മാംഗളൂര്, തരക്, രാമചന്ദ്ര രാജു, വിനയ് ബിഡപ്പ, അശോക് ശര്‍മ്മ, മോഹന്‍ ജുനേജ, ഗോവിന്ദ ഗൗഡ, ജോണ്‍ കൊക്കന്, ശ്രീനിവാസ് മൂര്‍ത്തി തുടങ്ങിയ പ്രമുഖ താരങ്ങളും ‘കെജിഎഫ് രണ്ട്’ എന്ന ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
