News
കെജിഎഫ് 3 ഉടനെത്തുന്നു…ആരാധകര്‍ക്കായി ആ അപ്‌ഡേഷന്‍ എത്തി
കെജിഎഫ് 3 ഉടനെത്തുന്നു…ആരാധകര്‍ക്കായി ആ അപ്‌ഡേഷന്‍ എത്തി
കന്നഡയില്‍ നിന്നുമെത്തി ഏറെ ജനശ്രദ്ധ നേടിയ ചിത്രമാണ് കെജിഎഫ്. കെജിഎഫ് 2 അവസാനിച്ചത് മൂന്നാം ഭാഗത്തെ കുറിച്ചുള്ള സൂചന നല്‍കിയാണ്. അതിനാല്‍ തന്നെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് പുറത്ത് വന്നിരിക്കുന്ന പുതിയ വാര്‍ത്തയാണ് സൈബര്‍ ലോകത്തെ ചര്‍ച്ചാ വിഷയം.
2025ല്‍ കെജിഎഫ് 3 റിലീസ് ചെയ്യും എന്നാണ് നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസിന്റെ വക്താവ് പറഞ്ഞിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ഡിസംബറില്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിക്കും. കെജിഎഫിന്റെ അഞ്ചാം വാര്‍ഷികമായ ഡിസംബര്‍ 21ന് മൂന്നാം ഭാഗത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കി.
സംവിധായകനും നിര്‍മാതാവും നടനും ചേര്‍ന്നുള്ള ആദ്യഘട്ട ചര്‍ച്ചകള്‍ കഴിഞ്ഞു. ചിത്രത്തിന്റെ കഥയെ കുറിച്ചും ചര്‍ച്ചകള്‍ നടക്കുകയാണ്. 2024 ഒക്ടോബറില്‍ ഷൂട്ടിംഗ് ആരംഭിക്കും. തുടര്‍ന്ന് 2025ല്‍ ചിത്രം റിലീസ് ചെയ്യുമെന്നും ഹോംബാലെ ഫിലിംസിന്റെ വക്താവ് പിടിഐയോട് പറഞ്ഞു.
പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ 2018ല്‍ ആണ് കെജിഎഫ് ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം പുറത്തുവരുന്നത്. 2022ല്‍ രണ്ടാം ഭാഗവും റിലീസായി. റോക്കി ഭായ് എന്ന കഥാപാത്രത്തെയാണ് യാഷ് അവതരിപ്പിച്ചത്. സഞ്ജയ് ദത്ത് ആയിരുന്നു രണ്ടാം ഭാഗത്തില്‍ യാഷിന്റെ വില്ലനായി എത്തിയത്.
