Movies
കെജിഎഫ് 3 യിൽ അജിത്തും?, റോക്കിയ്ക്ക് മുകളിൽ നിൽക്കുന്ന കഥാപാത്രം; പ്രശാന്ത് നീലുമായി കൂടിക്കാഴ്ച നടത്തി
കെജിഎഫ് 3 യിൽ അജിത്തും?, റോക്കിയ്ക്ക് മുകളിൽ നിൽക്കുന്ന കഥാപാത്രം; പ്രശാന്ത് നീലുമായി കൂടിക്കാഴ്ച നടത്തി
ഇന്ത്യൻ സിനമാ ചരിത്രത്തിൽ ക്കോർഡുകൾ ഭേദിച്ച് മുന്നേറിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു കെജിഎഫ്. എത്ര സൂപ്പർഹിറ്റ് ചിത്രങ്ങളെടുത്താലും കെജിഎഫിന്റെ തച്ച് താഴ്നന് തന്നെ നിൽക്കുമെന്നാണ് ആരാധകർ പറയുന്നത്. കെജിഎഫ് ഒന്നാം ഭാഗത്തിന് ലഭിച്ചതിനേക്കാൾ വരവേൽപ്പായിരുന്നു രണ്ടാം ഭാഗത്തിന് ലഭിച്ചത്.
ഇപ്പോൾ ചിത്രത്തിന്‌റെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ കെജിഎഫിന്റെ സംവിധായകൻ പ്രശാന്ത് നീലും നടൻ അജിത്ത് കുമാറും തമ്മിലുള്ള കൂടിക്കാഴ്ച്ച വലിയ അഭ്യൂഹങ്ങള്‌ക്ക് വഴിതെളിച്ചിരിക്കുകയാണ്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ബ്രഹ്മാണ്ഡ ചിത്രം കെജിഎഫിന്റെ ചർച്ചകൾക്കാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയതെന്നാണ് വിവരം.
അജിത്തുമായി രണ്ട് സിനിമകളാണ് പ്രശാന്തിന്റെ പദ്ധതിയിലുള്ളത് എന്നും ഇതിൽ രണ്ടാമത്തേത് ‘കെജിഎഫ്’ യൂണിവേഴ്സിലെ കഥയാണെന്നുമാണ് റിപ്പോർട്ട്. ആദ്യമായി ഒരുങ്ങുന്നത് സ്റ്റാൻറ് എലോൺ ചിത്രം ആയിരിക്കും. കെജിഎഫ് 3യിൽ യാഷ് അവതരിപ്പിച്ച റോക്കിയ്ക്ക് മുകളിൽ നിൽക്കുന്ന കഥാപാത്രമായിരിക്കാം അജിത്തിന്റേത് എന്നും അഭ്യൂഹങ്ങളുണ്ട്.
പ്രശ്സ്ത നിർമാണ കമ്പനിയായ ഹോംബാലെ ഫിലിംസായിരിക്കും ഇരു ചിത്രങ്ങളും നിർമ്മിക്കുന്നതെന്നാണ് വിവരം. അതേസമയം, ‘വിടാമുയർച്ചി’, ‘ഗുഡ് ബാഡ് അഗ്ലി’ എന്നീ സിനിമകളാണ് അജിത്തിന്റേതായി വരാനിരിക്കുന്നത്. പ്രശാന്ത് നീൽ സലാർ 2ൻറെയും, ജൂനിയർ എൻടിആർ ചിത്രത്തിൻറെയും തിരക്കിലാണ്.
കെജിഎഫ് ആദ്യഭാഗം 2018-ലാണ് റിലീസ് ചെയ്തത്. യഷ് നായകനായി എത്തിയ പിരീഡ് ഗ്യാങ്സ്റ്റർ ഡ്രാമ ചിത്രത്തിൽ സഞ്ജയ് ദത്ത് ആണ് വില്ലൻ കഥാപാത്രമായ അധീരയെ അവതരിപ്പിച്ചത്. ശ്രീനിധി ഷെട്ടി, രവീണ ടണ്ഡൻ, പ്രകാശ് രാജ്, മാൾവിക അവിനാശ്, ജോൺ കൊക്കൻ, ശ്രീനിവാസ് മൂർത്തി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.