എത്ര വിഷമം ഉണ്ടെങ്കിലും എല്ലാവരോടും ചിരിച്ചുകൊണ്ട് സംസാരിക്കും, ഭര്‍ത്താവ് വരുമ്പോള്‍ ഒരുപാട് മാറും… ആ ഭയം അവളെ അലട്ടുന്നത് പോലെ തോന്നി; വെളിപ്പെടുത്തി സംവിധായകൻ

ഇരുപതാം പിറന്നാള്‍ ദിവസമാണ് നടിയും മോഡലുമായ ഷഹനയെ വാടക വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭർത്താവ് സജാദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ആത്മഹത്യ പ്രേരണകുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഇപ്പോഴിതാ ഷഹനയുടെ മരണത്തിന് പിന്നാലെ കൂടുതല്‍ വെളിപ്പെടുത്തലുമായി സംവിധായകന് ജോളി ബാസ്റ്റ്യന്‍. ഷഹന നായികയായ ‘ലോക്ഡൗണ്‍’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ജോളി. സിനിമയുടെ സെറ്റില്‍ വച്ച് തന്നെ ഷഹനയും ഭര്‍ത്താവും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നായി അദ്ദേഹം പറഞ്ഞു.
‘ഷഹന ജോലി ചെയ്തുണ്ടാക്കുന്ന പണത്തിലാണ് അവന്റെ കണ്ണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഷഹനയ്ക്ക് എത്ര വിഷമം ഉണ്ടെങ്കിലും എല്ലാവരോടും ചിരിച്ചുകൊണ്ട് സംസാരിക്കും. എന്നാല്‍ ഭര്‍ത്താവ് വരുമ്പോള്‍ ഒരുപാട് മാറും. എന്തോ ഒരു ഭയം അവളെ അലട്ടുന്നത് പോലെയാണ് തോന്നിയത്.
സംവിധായകന് എന്ന നിലയില്‍ വര്‍ക്ക് സംബന്ധമായ കാര്യങ്ങളാണ് ഞാന്‍ അവരോട് സംസാരിച്ചു കൊണ്ടിരുന്നത്. അതിനപ്പുറത്തേക്ക് ഒന്നും സംസാരിക്കാനോ അവരുടെ കുടുംബകാര്യങ്ങളില്‍ ഇടപെടാനോ ശ്രമിച്ചിരുന്നില്ല’. ജോളി ബാസ്റ്റിയന്‍ പറഞ്ഞു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയിരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് പോസിറ്റീവ്...
മോഹൻലാലിന്റേതായി പുറത്തെത്തി റെക്കോർഡുകൾ ഭേദിച്ച ചിത്രമായിരുന്നു തുടരും. ചിത്രത്തിലെ വില്ലനായി എത്തിയ പ്രകാശ് വർമയുടെ കഥാപാത്രത്തെ പ്രശംസിക്കാത്തവരായി ആരുമുണ്ടാകില്ല. ഇപ്പോഴിതാ തന്റെ...