News
അടുത്ത ദിവസം മുതല്‍ പ്രചാരണത്തിന് ഇറങ്ങുന്ന തന്നോട് വോട്ട് ചോദിക്കേണ്ട കാര്യമുണ്ടോ സഖാവേ; മണികണ്ഠന്
അടുത്ത ദിവസം മുതല്‍ പ്രചാരണത്തിന് ഇറങ്ങുന്ന തന്നോട് വോട്ട് ചോദിക്കേണ്ട കാര്യമുണ്ടോ സഖാവേ; മണികണ്ഠന്
തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി, വിജയം ഉറപ്പിക്കാന്‍ മുന്നണികള്‍ ഇറങ്ങി കഴിഞ്ഞു. പ്രചാരണത്തിന്റെ ഭാഗമായി മണ്ഡലത്തിലെ പ്രമുഖരെയും സ്ഥാനാര്‍ത്ഥികള്‍ സന്ദര്‍ശിക്കുന്നുണ്ട്. തൃക്കാക്കരയിൽ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ ഡോ. ജോ ജോസഫിന് വേണ്ടി
പ്രചരണത്തിനിറങ്ങുമെന്ന് നടൻ മണികണ്ഠന് ആചാരി.ജോ ജോസഫിന് വേണ്ടി കൂടെയുണ്ടായിരുന്ന ഇടതുമുന്നണി പ്രവര്‍ത്തകര്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍ മണികണ്ഠന് പറഞ്ഞത്:
അവിചാരിതമായാണ് സ്കൂട്ടറില്‍ വന്ന താരവും പര്യടനം നടത്തുകയായിരുന്ന സ്ഥാനാർത്ഥിയും കണ്ടുമുട്ടിയത്. സ്ഥാനാർത്ഥിക്ക് ഒപ്പമുണ്ടായിരുന്നവർ താരത്തോട് വോട്ട് അഭ്യര്‍ത്ഥിച്ചപ്പോൾ പ്രതികരണം ഇങ്ങനെ.
‘അടുത്ത ദിവസം മുതല്‍ പ്രചാരണത്തിന് ഇറങ്ങുന്ന തന്നോട് വോട്ട് ചോദിക്കേണ്ട കാര്യമുണ്ടോ സഖാവേ’ എന്നായിരുന്നു മറുപടി. അല്പ നേരം വിശേഷങ്ങള്‍ പങ്കുവെച്ച ശേഷമാണ് മണികണ്ഠന് മടങ്ങിയത്.
ഡോ. ജോ ജോസഫും വോട്ടഭ്യര്‍ത്ഥിച്ച് നടന് മമ്മൂട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നു. തൃക്കാക്കരയിലെ വികസന സ്വപ്നങ്ങള്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്തായും സന്ദര്‍ശന ശേഷം ജോ ജോസഫ് പറഞ്ഞു. സന്ദര്‍ശനത്തെ സംബന്ധിച്ച വിവരങ്ങള്‍ ജോ ജോസഫ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പങ്കുവച്ചത്.
മമ്മൂട്ടിയോടെപ്പം ഒരുപാട് വേദികളില്‍ പങ്കിടാന്‍ സാധിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിക്കുന്നത് ആദ്യമായാണെന്ന് ജോ ജോസഫ് പറഞ്ഞു. അദ്ദേഹത്തിന്റെ കയ്യില്‍ നിന്നും പുരസ്കാരം ഏറ്റു വാങ്ങിയതിനെക്കുറിച്ചും ജോ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു. കൊച്ചി മേയറും സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ എം അനിലും ജോ ജോസഫിന്റെ ഒപ്പമുണ്ടായിരുന്നു. മമ്മൂട്ടിയോടൊപ്പം നില്ക്കുന്ന ചിത്രങ്ങളും ജോ ജോസഫ് ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
