Malayalam
നടി പറയുന്നത് പച്ചക്കള്ളം! 6 മണിക്ക് ശേഷം ഡബ്ബിങ് ഇല്ല… പിന്നെങ്ങനെ അർധരാത്രിയിൽ ഡബ്ബിങ് നടക്കും?
നടി പറയുന്നത് പച്ചക്കള്ളം! 6 മണിക്ക് ശേഷം ഡബ്ബിങ് ഇല്ല… പിന്നെങ്ങനെ അർധരാത്രിയിൽ ഡബ്ബിങ് നടക്കും?
മലയാള സിനിമ രംഗത്ത് സംവിധായകനായും സഹ സംവിധായകനായും തിളങ്ങിയ ആളാണ് ശാന്തിവിള ദിനേശ്. ഏത് വിഷയത്തിലും തന്റേതായ അഭിപ്രായം തുറന്ന് പറയുന്നതിൽ മുന്നിലാണ് ഇദ്ദേഹം. തന്റെ വിമർശനങ്ങളിലൂടെത്തന്നെയാണ് അദ്ദേഹം വാർത്തകളിൽ ഇടം നേടിയത്
യുവ നടിയുമായി ബന്ധപ്പെട്ടുള്ള കേസിൽ അന്വേഷണം ഏകപക്ഷീയീമാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇപ്പോളിതാ വീണ്ടും ദിലീപിനെ പിന്തുണച്ച് എത്തിയിരിക്കുകയാണ് അദ്ദേഹം. നിരവധി പേരെ ദിലീപ് സഹായിച്ചിട്ടുണ്ട്. പക്ഷേ ഒരു ആരോപണം വന്നപ്പോൾ പലരും ദിലീപിനെ തള്ളി പറയുന്നു wwc യെ പറ്റി വളരെ പുച്ഛമായ അഭിപ്രായമാണ് തനിയ്ക്കെന്നും പല കാര്യങ്ങളുടെയും പിന്നിൽ ശിവകുമാർ മേനോൻ ഉണ്ടെന്നും എന്നാൽ മഞ്ജു വാര്യരിന് എതിരെ ഒരു വാക്ക് പോലും പറയാത്ത ദിലീപ് മാന്യനാണ് എന്നും ദിനേശ് പറയുന്നു
ദിനേശിന്റെ വാക്കുകൾ ഇങ്ങനെ..
ദിലീപ് അറസ്റ്റിലാകുന്നതിന് മുൻപ് ജയിലിൽ കഴിയുന്ന പ്രതി പൾസർ സുനി പണം വേണമെന്ന ആവിശ്യം അറിയിച്ചു ദിലീപിനും നാദിർഷക്കും കത്ത് നൽകിയെന്നും അത് ദിലീപ് ഡിജിപിക്ക് കൈമാറിയെന്നും പറയുന്നു അങ്ങനെ എങ്കിൽ എന്ത്കൊണ്ട് പോലീസ് കസ്റ്റഡിയിൽ വെച്ച് നടനന കാര്യത്തെ പറ്റി പോലീസ് അന്വേഷിക്കുന്നില്ല, 1കോടി രൂപയാണ് പൾസർ സുനി ആവിശ്യപ്പെടാത്ത് അത് തന്നില്ലെങ്കിൽ രണ്ട് കോടി തരാൻ ആൾ ഉണ്ടെന്നാണ് അയാൾ പറഞ്ഞതെന്ന് ദിലീപ് പറയുന്നത്, അങ്ങനെ എങ്കിൽ രണ്ട് കോടി പൾസർ സുനിക്ക് വാഗ്ദാനം ചെയ്തവരെ പറ്റി അന്വേഷിക്കുന്നില്ലെന്നും ശാന്തിവിള ദിനേശ് ചോദിക്കുന്നു.
എന്നാൽ നടിക്ക് സംരക്ഷണം കൊടുത്ത ലാലിനെ കുറ്റക്കാരനായി കാണാൻ കഴിയില്ല പക്ഷേ അയാളെ നേരാവിധംചോദ്യം ചെയ്യാൻ അന്വേഷണ സംഘം തയാറായില്ല. നടി പറയുന്നത് എല്ലാം പച്ചക്കള്ളമാമാണ് മലയാള സിനിമയിൽ 6 മണിക്ക് ശേഷം ഡബ്ബിങ് നടക്കാറില്ല അങ്ങനുള്ളപ്പോൾ അർധരാത്രിയിൽ ഡബ്ബിങ് എന്ന നടിയുടെ മൊഴി തെറ്റാണ്. ഇവിടുത്തെ WCC പ്രവർത്തകർ ഒന്നും കാവ്യാമാധവന്റെ കണ്ണീർ കാണുന്നില്ലെന്നും യഥാർത്ഥത്തിൽ ദിലീപാണ് ഇരയെന്നും ഇദ്ദേഹം പറയുന്നു.
നിരവധി പേരെ ദിലീപ് സഹായിച്ചിട്ടുണ്ട് പക്ഷേ ഒരു ആരോപണം വന്നപ്പോൾ പലരും ദിലീപിനെ തള്ളി പറയുന്നുവെന്നും wwc യെ പറ്റി വളരെ പുച്ഛമായ അഭിപ്രായമാണ് തനിക്ക്. പല കാര്യങ്ങളുടെയും പിന്നിൽ ശിവകുമാർ മേനോൻ ഉണ്ടെന്നും എന്നാൽ മഞ്ജു വാര്യരിന് എതിരെ ഒരു വാക്ക് പോലും പറയാത്ത ദിലീപ് മാന്യനാണ് എന്നും ദിനേശ് വ്യക്തമാക്കുന്നു.