News
വിവാദങ്ങൾക്ക് ബൈ ബൈ, കെപിഎസി ലളിത ആ തീരുമാനത്തിലേക്ക്! നടിയുടെ ഇപ്പോഴത്തെ അവസ്ഥ
വിവാദങ്ങൾക്ക് ബൈ ബൈ, കെപിഎസി ലളിത ആ തീരുമാനത്തിലേക്ക്! നടിയുടെ ഇപ്പോഴത്തെ അവസ്ഥ
കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടി കെപിഎസി ലളിതയെ ഡിസ്ചാര്‍ജ്ജ് ചെയ്തു. തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്ന നടിയെ ഇന്നലെ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
പ്രമേഹം അടക്കം നിരവധി അസുഖങ്ങൾ നിലവിലുള്ളതുകൊണ്ട് കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയിൽ നിന്ന് ലളിത പിൻ മാറി യതായാണ് സൂചന. മരുന്നുകൾ കൊണ്ട് മുന്നോട്ട് പോകാനുള്ള തീരുമാനം അറിയിച്ചതിനെ തുടർന്നാണ് ഡിസ്ചാര്‍ജ്ജ് ചെയ് തതെന്ന് ആശുപത്രി അധിക്രതർ അറിയിച്ചു.
തൃശൂരിലെ ആശുപത്രിയിലായിരുന്ന ലളിതയെ, വിദഗ്ധ ചികിത്സയ്ക്ക് വേണ്ടിയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. നടിയുടെ ചികില്‍സാ ചെലവുകള്‍ വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത് നിരവധി വിമര്‍ശനങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. എന്നാല്‍, നടിയും കേരള സംഗീതനാടക അക്കാദമി ചെയര്‍പഴ്സനുമായ കെപിഎസി ലളിതയ്ക്ക് ചികിത്സാ സഹായം നല്‍കുന്നത് അവര്‍ ആവശ്യപ്പെട്ടത് പ്രകാരമെന്ന് മന്ത്രി വി അബ്ദുറഹിമാന് വിശദീകരിച്ചിരുന്നു. കെപിഎസി ലളിതയയെ പിന്തുണച്ച് എഴുത്തുകാരി ശാരദക്കുട്ടിയും രംഗത്തെത്തിയിരുന്നു
ചികിത്സാ സഹായം നല്കിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് നടന് സുരേഷ് ഗോപി എംപി, ഗെബി ഗണേഷ് കുമാര്‍ എംഎല്‍എ, പിടി തോമസ് എംഎല്‍എ എന്നിവര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ വിവാദങ്ങളും ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
കെ.പി.എ.സി. ലളിതയ്ക്ക് കരള്‍ നല്കാന് സന്നദ്ധനായി കലാഭവന്‍ സോബി എത്തിയിരുന്നു. അമ്മയ്ക്ക് കരള്‍ ദാതാവിനെ തേടിയുള്ള കെ.പി.എ.സി. ലളിതയുടെ മകള്‍ ശ്രീക്കുട്ടിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനേത്തുടര്‍ന്നാണ് നടിയ്ക്ക് കരള്‍ പകുത്തുനല്‍കാന്‍ സന്നദ്ധനായി സോബി മുന്നോട്ട് വന്നത്.
അതേസമയം, കെപിഎസി ലളിതയ്ക്ക് സര്‍ക്കാര്‍ സഹായം നല്‍കാനുള്ള തീരുമാനത്തെ പിന്തുണച്ച് പിടി തോമസ് രംഗത്തെത്തിയിരുന്നു. കെ പി എ സി ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കേരളത്തിനുണ്ടെന്നാണ് പിടി തോമസ് പറയുന്നത്. നടന വൈഭവത്തിന്റെ ഇതിഹാസ തുല്യമായ സമര്‍പ്പണം കലാലോകം വേണ്ടുവോളം ആസ്വദിച്ചിട്ടുള്ളതാണ്. കെ പി എ സി ലളിതക്ക് എന്തെങ്കിലും സഹായം പ്രഖ്യാപിക്കുന്നതിനെ പരിഹസിക്കുവാന്‍ മുന്നോട്ട് വരുന്നവര്‍ ഒരു വട്ടം കൂടി ആലോചിക്കുന്നത് നല്ലതാണെന്ന് പിടി തോമസ് പറഞ്ഞിരുന്നു. രാഷ്ട്രീയ കാര്യങ്ങളില്‍ അവര്‍ക്ക് നിലപാടുകള്‍ ഉണ്ടാവാം, അതിനെ ബഹുമാനിക്കുകയാണ് വേണ്ടത്. നടന നാടക സിനിമാ ലോകത്തിന് അവര്‍ നല്കിയ വിലമതിക്കാനാകാത്ത സംഭാവനയെ മാനിക്കാന്‍ മലയാളികള്‍ തയ്യാറാവണം. സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു പോസ്റ്റിട്ട് കെ പി എ സി ലളിതയെ പോലുള്ളവരെ ആക്ഷേപിക്കുന്നവര്‍ പിന്നീട് ദുഖിക്കേണ്ടി വരുമെന്നും പിടി തോമസ് പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
