Connect with us

വിവാഹം കഴിഞ്ഞ് മൂന്ന് വർഷങ്ങൾക്ക് ശേഷം നയൻസ്-വിക്കി പ്രണയവും വിവാഹവും ഡോക്യൂമെന്ററിയായി എത്തുന്നു!

Tamil

വിവാഹം കഴിഞ്ഞ് മൂന്ന് വർഷങ്ങൾക്ക് ശേഷം നയൻസ്-വിക്കി പ്രണയവും വിവാഹവും ഡോക്യൂമെന്ററിയായി എത്തുന്നു!

വിവാഹം കഴിഞ്ഞ് മൂന്ന് വർഷങ്ങൾക്ക് ശേഷം നയൻസ്-വിക്കി പ്രണയവും വിവാഹവും ഡോക്യൂമെന്ററിയായി എത്തുന്നു!

തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നയൻതാരയും വിഘ്‌നേഷും. 2022 ജൂൺ ഒമ്പതിനായിരുന്നു നയൻതാര സംവിധായകൻ വിഘ്‌നേഷ് ശിവനെ വിവാഹം ചെയ്തത്. ഏഴ് വർഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ഇന്ത്യൻ സിനിമ ഒന്നാകെ ഒഴുകിയെത്തിയ ആഘോഷമായിരുന്നു ഇരുവരുടെയും വിവാഹം.

എന്നാൽ വിവാഹത്തിന്റെ കൂടുതൽ ദൃശ്യങ്ങളോ വീഡിയോകളോ ഒന്നും തന്നെ പുറത്തെത്തിയിരുന്നില്ല. ഇപ്പോഴിതാ വിവാഹം കഴിഞ്ഞ് മൂന്ന് വർഷങ്ങൾക്ക് ശേഷം ഇരുവരുടെയും പ്രണയവും വിവാഹവും ഉൾപ്പെടെയുള്ള സുന്ദര നിമിഷങ്ങൾ കോർത്തിണക്കിയ ഡോക്യൂമെന്ററി ഉടൻ പ്രേക്ഷകർക്ക് മുന്നിലെത്തുമെന്നാണ് പുറത്ത് വരുന്ന വിവരം.

ബിയോണ്ട് ദി ഫെയറി ടെയിൽ എന്ന പേരിൽ നവംബർ 18-നാണ് ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുന്നത്. ഒന്നര മണിക്കൂർ ദൈർഘ്യമുളള വീഡിയോ ഗൗതം വാസുദേവ് ​​മേനോൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. റൗഡി പിക്‌ചേഴ്‌സാണ് ഡോക്യുമെന്ററിയുടെ നിർമാണം.

വീഡിയോ റിലീസ് ചെയ്യുന്ന വിവരം അറിയിച്ചുകൊണ്ട് ഒരു പോസ്റ്റും നെറ്റ്ഫ്ലിക്സ് പങ്കുവച്ചിട്ടുണ്ട്. കറുത്ത വസ്ത്രം ധരിച്ച് റെഡ് കാർപ്പറ്റിൽ നിൽക്കുന്ന നയൻതാരയുടെ ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. ‘ലേഡി സൂപ്പർ സ്റ്റാറിന്റെ ജീവിത യാത്ര കാണുക’ എന്നാണ് നെറ്റ്ഫ്ലിക്സിന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ കുറിച്ചിരിക്കുന്നത്. ഡോക്യുമെന്ററിയുടെ ടീസറും നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടിരുന്നു.

വൻതുക മുടക്കിയാണ് നെറ്റ്ഫ്ലിക്സ് വിവാഹ വീഡിയോയുടെ അവകാശം സ്വന്തമാക്കിയത്. വിവാഹത്തിന്റെ ചിത്രങ്ങളോ വീഡിയോകളോ ഒന്നും തന്നെ പുറത്ത് വിടരുതെന്ന് കർശന നിർദ്ദേശമുണ്ടായിരുന്നു. അതിനാൽ തന്നെ ഒന്ന് രണ്ട് ചിത്രങ്ങളൊഴിച്ച് മറ്റൊന്നും പുറത്തെത്തിയിരുന്നില്ല. മഹാബലിപുരത്ത് വെച്ച് ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം.

വിവാഹം കഴിഞ്ഞ് അഞ്ച് മാസം തികയും മുമ്പാണ് തങ്ങൾ ഇരട്ടക്കുഞ്ഞുങ്ങളുടെ അച്ഛനമ്മമാരായ സന്തോഷവാർത്ത താരദമ്പതികൾ പങ്കുവെച്ചത്. വാടക ഗർഭധാരണം വഴിയാണ് നയൻതാര അമ്മ ആയത്. ഇപ്പോൾ സിനിമാ രംഗത്തും ബിസിനസ് രംഗത്തും മുന്നേറുകയാണ് നയൻസ്.

More in Tamil

Trending