Connect with us

ദീപാവലിയുടെ തലേന്ന് ഒന്ന് വീണു, അങ്ങനെ ഞങ്ങളുടെ ദീപാവലി ആശുപത്രിയിലായി, സർജറി വേണം; അച്ഛനൊപ്പമുള്ള ചിത്രവുമായി സുഹാസിനി

Tamil

ദീപാവലിയുടെ തലേന്ന് ഒന്ന് വീണു, അങ്ങനെ ഞങ്ങളുടെ ദീപാവലി ആശുപത്രിയിലായി, സർജറി വേണം; അച്ഛനൊപ്പമുള്ള ചിത്രവുമായി സുഹാസിനി

ദീപാവലിയുടെ തലേന്ന് ഒന്ന് വീണു, അങ്ങനെ ഞങ്ങളുടെ ദീപാവലി ആശുപത്രിയിലായി, സർജറി വേണം; അച്ഛനൊപ്പമുള്ള ചിത്രവുമായി സുഹാസിനി

സംവിധായകനായും നടനായും തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറെ ശ്രദ്ധേയനാണ് ചാരുഹാസൻ. ഇപ്പോഴിതാ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. മകളും നടിയുമായ സുഹാസിനിയാണ് വിവരം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്.

ദീപാവലിയുടെ തലേന്ന് രാത്രി വീണതിനെതുടർന്നാണ് ചാരുഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സർജറി വേണ്ടിവരുമെന്നാണ് സുഹാസിനി പറഞ്ഞത്. ഇൻസ്റ്റഗ്രാമിൽ ചാരുഹാസനൊപ്പം ആശുപത്രയിൽ നിന്നുള്ള ചിത്രവും സുഹാസിനി പങ്കുവെച്ചു. ദീപാവലിയുടെ തലേന്ന് ഒന്ന് വീണു, അങ്ങനെ ഞങ്ങളുടെ ദീപാവലി ആശുപത്രിയിലായി. ഒരു സർജറിക്ക് തയ്യാറെടുക്കുകയാണ് എന്നാണ് സുഹാസിനി കുറിച്ചത്.

വക്കീൽ ഉദ്യോഗസ്ഥനായിരുന്നു ചാരുഹാസൻ. മികച്ച നടനുള്ള നാഷണൽ ഫിലിം അവാർഡ് സ്വന്തമാക്കിയ അദ്ദേഹം തമിഴ്, കന്നട, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1931 ജനുവരി 5 നായിരുന്നു ചാരുഹാസന്റെ ജനനം. കുട്ടികാലത്ത് അപകടം സംഭവിച്ചതിനാൽ സ്‌കൂളിൽ പോകാൻ സാധിച്ചിരുന്നില്ല.

തുടർന്ന്അധ്യാപകർ വീട്ടിൽ എത്തിയാണ് പ്രാഥമിക വിദ്യാഭ്യാസം നൽകിയത്. പിന്നാട് ഒമ്പതാം വയസ്സിൽ അഞ്ചാം ക്ലാസ്സിലേയ്ക്ക് നേരിട്ട് ചേരുകയായിരുന്നു. സ്‌കൂൾ പഠനത്തിന് ശേഷം വക്കീൽ പഠനത്തിനാണ് പോയത്.1951 ൽ പഠനം പൂർത്തീകരിച്ചു. ശേഷം വക്കീൽ ഉദ്യോ​ഗസ്ഥനായി ജോലി ചെയ്ത് വരികയായിരുന്നു.

ചെറുപ്പകാലം മുതൽ തന്നെ അഭിനത്തിൽ ആയിരുന്നു ചാരുഹാസന്റെ താത്പര്യം. സഹോദരൻ കമലാഹാസൻ അഭിനയിക്കാൻ തുടങ്ങിയത് പ്രചോദനമായി തീർന്നു.1979 ലാണ് ആദ്യമായി ചിത്രത്തിൽ അഭിനയിക്കുന്നത്. പിന്നീട് 120 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. ഇപ്പോൾ കുറച്ച് നാളായി ആരോ​ഗ്യ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലാണ്.

More in Tamil

Trending