Tamil
സൈനികർക്ക് ബിഗ് സല്യൂട്ട്; ‘അമരൻ’ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ
സൈനികർക്ക് ബിഗ് സല്യൂട്ട്; ‘അമരൻ’ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ
ഭീ കരർക്കെതിരായി പോരാടി വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്റെ ജീവിതം പറഞ്ഞ ശിവകാർത്തികേയൻ ചിത്രം അമരൻ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകൻ രാജ്കുമാറിനെയും ‘അമരൻ’ ടീമിനെയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ.
നമുക്കിടയിൽ മരണമില്ലാത്ത വ്യക്തിയാണ് മേജർ മുകുന്ദ് വരദരാജൻ. രാജ്യത്തെ സംരക്ഷിക്കുന്ന സൈനികർക്ക് ബിഗ് സല്യൂട്ട് എന്നാണ് അദ്ദേഹം കുറിച്ചത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കൊപ്പം നിൽക്കുന്ന ചിത്രവും സാറ്റാലിൻ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിൽ മേജർ മുകുന്ദ് വരദരാജനായി എത്തിയ ശിവകാർത്തികയേന്റെയും അദ്ദേഹത്തിന്റെ ഭാര്യ ഇന്ദു റബേക്കയായി എത്തിയ സായ്പല്ലവിയുടെയും അഭിനയത്തെയും മുഖ്യമന്ത്രി പ്രകീർത്തിച്ചു.
നടനും സുഹൃത്തുമായ കമൽഹാസന്റെ ക്ഷണപ്രകാരമാണ് താൻ സിനിമ കാണാൻ എത്തിയതെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. മകൻ ഉദയനിധി സ്റ്റാലിനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കമൽ ഹാസന്റെ രാജ് കമൽ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. ഭുവൻ അറോറ, രാഹുൽ ബോസ് തുടങ്ങിയവർക്കൊപ്പം ശ്രീകുമാർ, വികാസ് ബംഗർ എന്നീ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നു.
ജമ്മു കശ്മീരിലെ 44-ാമത് രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയനിലേക്ക് ഡെപ്യൂട്ടേഷനിലായിരിക്കെ തീ വ്രവാദ വിരുദ്ധ ഓപ്പറേഷനിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് മ രണാനന്തരം മേജർ മുകുന്ദ് വരദരാജ അശോക് ചക്ര നൽകി ആദരിക്കപെട്ടിരുന്നു. 2014ൽ തെക്കൻ കശ്മീരിലെ ഒരു ഗ്രാമത്തിൽ തീ വ്രവാദ വിരുദ്ധ തിരച്ചിലിന് നേതൃത്വം നൽകിയത് മുകുന്ദ് ആയിരുന്നു.
ആ ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയെങ്കിലും, അതിനിടെ മൂന്നു തവണ വെ ടിയേറ്റ് വീണ മുകുന്ദ് വരദരാജൻ ഡ്യൂട്ടി പൂർത്തിയാക്കിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മെഡിക്കൽ ഓഫീസറുടെ കൈകളിൽ കിടന്ന് അദ്ദേഹം മരണപ്പെടുകയായിരുന്നു.