Articles
ചിമ്പുവുമായുള്ള ചുംബന ചിത്രം , പ്രഭുദേവയുടെ കുടുംബ ജീവിതത്തിന്റെ തകർച്ച .ഒടുവിൽ വിഘ്‌നേശ് ശിവൻ തുണ – നയൻതാരയുടെ സംഭവ ബഹുലമായ ജീവിതം !
ചിമ്പുവുമായുള്ള ചുംബന ചിത്രം , പ്രഭുദേവയുടെ കുടുംബ ജീവിതത്തിന്റെ തകർച്ച .ഒടുവിൽ വിഘ്‌നേശ് ശിവൻ തുണ – നയൻതാരയുടെ സംഭവ ബഹുലമായ ജീവിതം !
By
മനസ്സിനക്കരെ എന്ന ചിത്രത്തിൽ ശാലീന സൗന്ദര്യത്തിന്റെ മുഖവുമായി അരങ്ങേറിയ നടിയാണ് നയൻതാര . 2003 ലാണ് നയൻതാര സിനിമയിലേക്ക് എത്തുന്നത് . ഇപ്പോൾ പതിനഞ്ചു വര്ഷത്തിലേക്ക് കടക്കുകയാണ് താരം . ഇതിനിടയിൽ നയൻതാര അഭിമുഖീഖരിച്ച വിവാദങ്ങളും താണ്ടിയ പ്രതിസന്ധികളും കയ്യടക്കിയ ഉയരവും ചെറുതല്ല. അടുത്തിടെ രാധ രവി നയൻതാരയെ പറ്റി മോശമായി സംസാരിച്ച സാഹചര്യത്തിൽ നയൻതാര കടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം നടത്താം.
ഡയാന കുര്യൻ എന്ന തിരുവല്ലക്കാരി നയൻതാര എന്ന പേരിൽ അരങ്ങേറിയപ്പോൾ ഒരു സാധാരണ നടി മാത്രം ആയിരുന്നു. മലയാളത്തിൽ അത്രക്ക് അഭിനയ സാധ്യത ഉള്ള കഥാപാത്രങ്ങൾ ഒന്നും നയൻതാരയ്ക്ക് ലഭിച്ചില്ല . പക്ഷെ തമിഴകം നയൻസിനെ ഇരുകയ്യും നീട്ടി സ്വീകരിച്ചു.വലിയ സാധ്യതയാണ് അവിടെ നയൻതാരയ്ക്ക് തെളിഞ്ഞത്. ആദ്യം മാദക നടിയായി അറിയപ്പെട്ടെങ്കിലും പിന്നീട് ആ ഇമേജ് നയൻ മാറ്റി. വർഷങ്ങൾ പരിശ്രമിച്ചു അതിനു വേണ്ടി.
ഇന്നിപ്പോൾ അവർ തമിഴകത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ആണ്. പക്ഷെ ഒട്ടേറെ പ്രണയ കഥകളിലൂടെയാണ് നയൻതാരയുടെ ജീവിതം മുന്നേറിയത്. കരിയറിന്റെ തുടക്കത്തിൽ ചിമ്പുവുമായി നടി പ്രണയത്തിൽ ആയിരുന്നു. സമൂഹ മാധ്യമങ്ങൾ അത്ര സജീവമല്ലായിരുന്നു എങ്കിലും സിനിമ ഗോസ്സിപ് കോളങ്ങളിൽ ഇവരുടെ പ്രണയം നിറഞ്ഞു നിന്നു . അതിനിടയിലാണ് ചിമ്പുവും നയൻതാരയുമായുള്ള സ്വകാര്യ നിമിഷങ്ങൾ പുറത്ത് വന്നത് .
ലിപ് ലോക്ക് ചെയ്തു നിൽക്കുന്ന ചിത്രങ്ങൾ ലീക്ക് ആയതോടെ ഇരുവരും പിരിഞ്ഞു. പിന്നീട് നയൻതാര – ചിമ്പു കോംബോ ഒന്നിക്കില്ലന്നു കരുതിയവർക്കാണ് തെറ്റിയത്. വര്ഷങ്ങള്ക്കു ശേഷം ഇരുവരും വീണ്ടും എത്തി. അതിനിടയിൽ നയൻതാര പ്രഭുദേവയുമായി അടുത്തു . ഇവരുടെ പ്രണയ ഗോസിപ് ചർച്ച ആയപ്പോൾ ആദ്യം ഇരുവരും പ്രതികരിച്ചില്ല. ഒടുവിൽ പ്രഭുദേവ പറഞ്ഞു, എനിക്കവൾ സ്പെഷ്യൽ ആണ്. ഞങ്ങൾ ഉടൻ വിവാഹിതരാകും .
പക്ഷെ പ്രഭുദേവ ആ സമയം വിവാഹിതനും മക്കളുള്ള ആളുമായിരുന്നു. ഭാര്യ ലത നായൻതാരയുമായുള്ള ബന്ധം ചൂണ്ടി കാണിച്ച് രംഗത്ത് എത്തി. അതോടെ പ്രഭുദേവ ഔദ്യോഗികമായി പിരിഞ്ഞു. പക്ഷെ അധികം വൈകാതെ നയൻതാരയും പ്രഭുദേവയും പിരിഞ്ഞു. അതോടെ നയൻതാര സിനിമകളിൽ നിന്നും വിട വാങ്ങി. നീണ്ട ഇടവേളയ്ക്കു ശേഷം തിരികെ എത്തിയപ്പോൾ നയൻതാര പ്രതികരിച്ചത് , ഒരു പ്രണയ തകർച്ച ഒരാളെ തകർക്കുന്നത് വലിയ രീതിയിലാണ് എന്നാണ്.
ആ തിരിച്ചു വരവിൽ നയൻതാര ഉയർത്തെഴുന്നേക്കുകയായിരുന്നു . കൈ നിറയെ ചിത്രങ്ങൾ സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങൾ. എല്ലാം സൂപ്പർ ഹിറ്റ് . പേര് , പ്രസിദ്ധി , എല്ലാമായി . ഒടുവിൽ അനുയോജ്യനായ മറ്റൊരാളെ കണ്ടെത്തിയിരിക്കുകയാണ് നയൻതാര .വിഘ്‌നേശ് ശിവൻ . സംവിധായകനായ വിഘ്‌നേശ് ശിവനുമായി യാത്രകളും പ്രണയദിനാഘോഷവുമൊക്കെയായി ഒരുപാട് സന്തോഷത്തിലാണ് അവർ.
എന്തായാലും ഈ ബന്ധമെങ്കിലും ഒന്നിക്കുമോ എന്ന് കണ്ടറിയണം .
nayanthara lifestory
